ചമ മിലിന്ദ് ആർസിബിയിൽ, രസിഖ് സലാമിനും മൊഹ്സിൻ ഖാനും അടിസ്ഥാന വില

ഹൈദരബാദ്കാരനായ. ചമ മിലിന്ദിനെ റാഞ്ചി ആർസിബി. സൺറൈസേഴ്സിനെ മറികടന്ന് 25 ലക്ഷം നൽകിയാണ് ചമ മിലിന്ദിനെ സ്വന്തമാക്കിയത്. 27കാരനായ ചമ‌മിലിന്ദ് സൺറൈസേഴ്സ് ഹൈദരാബാദ്,ഡെൽഹി ക്യാപിറ്റൽസ് എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതേ സമയം അടിസ്ഥാന വില നൽകി മുകേഷ് ചൗധരി, മൊഹ്സിൻ ഖാൻ, റസിഖ് സലാം എന്നിവരെയും ഐപിഎൽ ടീമുകൾ സ്വന്തമാക്കി.

20 ലക്ഷം നൽകി മുകേഷ് ചൗധരിയെ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് സ്വന്തമാകിയത്. മൊഹ്സിൻ ഖാനെ 20‌ലക്ഷം കൊടുത്ത് ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചു. റസിഖ് സലാമിനായി പണം മുടക്കിയത് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ആയിരുന്നു.