ലൈപ്സിഗിന് പുതിയ പരിശീലകൻ

Newsroom

ലൈപ്സിഗ് പുതിയ പരിശീലകനെ നിയമിച്ചു. ഡൊമെനിക്കോ ടെഡെസ്കോയാണ് ജർമ്മൻ ക്ലബിന്റെ പുതിയ പരിശീലകനായി കരാർ ഒപ്പുവെച്ചത്. ജെസ്സി മാർഷിന്റെ പകരക്കാരനായാണ് ടെഡെസ്കോ എത്തുന്നത്. 36-കാരനായ ടെഡെസ്കോയ്ക്ക് 2023 ജൂൺ 30 വരെയുള്ള കരാർ ലൈപ്സിഗ് നൽകി.

നാളെ ഡൊമെനിക്കോ ടെഡെസ്കോയെ ക്ലബ് ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ശനിയാഴ്ച, ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരായ സുപ്രധാന ഹോം മത്സരത്തിൽ അദ്ദൃഹം ആദ്യമായി RBL ബെഞ്ചിൽ ഇരിക്കും. അവസാനമായി സ്പാർടക് മോസ്കോയെ ആണ് ടെഡെസ്കോ പരിശീലിപ്പിച്ചത്.