പൊപ്ലാനിക്ക് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു!!

കേരള ബ്ലാസ്റ്റേഴ്സും സ്ട്രൈക്കർ പൊപ്ലാനിക്കും തമ്മിൽ അവസാനം വേർ പിരിഞ്ഞു. താരം കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണടിസ്ഥാനത്തിൽ ഹംഗേറിയയിൽ കളിക്കുകയായിരുന്നു. ഈ സീസണിൽ താരം തിരിച്ചുവരുമെന്നാണ് കരുതിയത് എങ്കിലും ക്ലബും താരവും തമ്മിൽ പിരിയാനാണ് തീരുമാനിച്ചത്. സ്കോട്ടിഷ് ക്ലബായ ലിവിങ്സ്റ്റൺ ആണ് പൊപ്ലാനികിനെ സ്വന്തമാക്കിയത്. സ്കോട്ടിഷ് ലീഗിലെ മികച്ച ടീമുകളിൽ ഒൻബാണ് ലിവിങ്സ്റ്റൺ.

രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്ട്രൈക്കർ ആയിരുന്നു പൊപ്ലാനിക്ക്. ആ സീസണിൽ വൻ പ്രതീക്ഷയോടെ ടീമിൽ എത്തിയ സ്ലൊവേനിയൻ താരം പൊപ്ലാനികിന് പക്ഷെ കാര്യമായി തിളങ്ങാനായില്ല. നാലു ഗോളുകൾ മാത്രമെ പൊപ്ലാനിക് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയിട്ടുള്ളൂ. ഹംഗേറിയൻ ക്ലബായ കപോസ്വരി റകോസിയിലായിരുന്നു പൊപ്ലാനിക് അവസാന വർഷം കളിച്ചത്. അവിടെയും അധികം തിളങ്ങാൻ പൊപ്ലാനികിനായിരുന്നില്ല.

Previous articleസോഫി ഡിവൈന്‍ ന്യൂസിലാണ്ട് വനിത ടീം ക്യാപ്റ്റന്‍
Next articleധാക്ക പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുവാന്‍ ആലോചന, തീയ്യതികള്‍ നിശ്ചയിച്ചിട്ടില്ല