ധാക്ക പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുവാന്‍ ആലോചന, തീയ്യതികള്‍ നിശ്ചയിച്ചിട്ടില്ല

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ധാക്ക പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നത് ആലോചിക്കുന്നുവെന്ന് വാര്‍ത്ത വരുന്നു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിന്റെ ക്രിക്കറ്റ് വെല്‍ഫെയര്‍ അസോസ്സിയേഷന്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പ്രമുഖ താരങ്ങളോട് ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് ഒരാഴ്ച മാത്രമേ നടന്നുള്ളു.

കോക്സ് ബസാറോ ബികെഎസ്പിയോ വേദികളായി പരിഗണിക്കാമെന്നാണ് ബോര്‍ഡ് ആലോചിക്കുന്നത്. ഈ സ്ഥലത്ത് എല്ലാ ക്ലബുകളുടെയും താരങ്ങള്‍ക്കും മാനേജ്മെന്റിനും സ്റ്റാഫിനുമെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താമസം ഒരുക്കുവാനും സാധിക്കുമെന്നതിനാലാണ് ഈ സ്ഥലങ്ങള്‍ പരിഗണിക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കി.

Previous articleപൊപ്ലാനിക്ക് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു!!
Next articleകേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു കൊളംബിയൻ സെന്റർ ബാക്ക് എത്തുന്നു