പോളണ്ടിൽ ഗോളടിച്ചു കൂട്ടുന്ന സ്ട്രൈക്കറെ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഒരു പുതിയ സ്ട്രൈക്കറിനെ ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. പോളിഷ് ടീമായ‌ ഗോർനിക് സാബ്രെസെയ്ക്ക് വേണ്ടി കളിക്കുന്ന ഇഗൊർ ആംഗുളോ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തും എന്ന് കരുതപ്പെടുന്നത്. താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്തുണ്ട് എന്ന് പോളിഷ് മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്.

36കാരനാണ് ആംഗുളോ. അവസാന നാലു വർഷമായി താരം ഗോർനികിനായാണ് കളിക്കുന്നത്. ഈ സീസണോടെ ക്ലബ് വിടും എന്ന് താരം അറിയിച്ചിരുന്നു. തുർക്കിയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് താരത്തിന് ഓഫറുകൾ ഉള്ളത്. കഴിഞ്ഞ സീസണിൽ 10 ഗോളുകൾ അടിക്കാനും നാല് അസിസ്റ്റ് നൽകാനും ആംഗുളോയ്ക്ക് ആയിരുന്നു.

സ്പാനിഷ് സ്വദേശിയായ ആംഗുളോ മുമ്പ് സ്പാനിഷ് യൂത്ത് ടീമുകളെ ഒക്കെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പെയിനിന്റെ അണ്ടർ 21, അണ്ടർ 20, അണ്ടർ 19 ടീമുകൾക്കായൊക്കെ കളിച്ചിരുന്നു. ലാലിഗ ക്ലബായ അത്ലറ്റിക്ക് ബിൽബാവോയ്ക്ക് വേണ്ടിയും ആംഗുളോ കളിച്ചിട്ടുണ്ട്.

Advertisement