ഹൈദരാബാദ് എഫ്‌സി ഒരു വിദേശ താരത്തെ കൂടെ ടീമിൽ എത്തിച്ചു. ഫിന്നിഷ് മിഡ്‌ഫീൽഡർ പെറ്റേരി പെന്നനനെ സൈൻ ചെയ്‌തതായി ക്ലബ് ഞായറാഴ്ച പ്രഖ്യാപിച്ചു. 380-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള 32 കാരനായ മിഡ്ഫീൽഡർ 2023-24 സീസണിന് മുന്നോടിയായി ഒരു വർഷത്തെ കരാറിൽ ആണ് HFC-യിൽ ചേരുന്നത്.
“ക്ലബിലേക്ക് സൈൻ ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്, പുതിയ സീസണിനായി കാത്തിരിക്കുകയാണ്,” പെന്നനെൻ പറഞ്ഞു.
ജന്മനാട്ടിലെ കുയോപിയോൻ പല്ലോസ്യൂറയുടെ അക്കാദമിയിൽ കരിയർ ആരംഭിച്ച പെന്നനെൻ ഫിന്നിഷ് ഫുട്‌ബോളിലെ പ്രമുഖ താരമാണ്. തന്റെ രാജ്യത്തെ ഡിവിഷനുകളിലായി 300-ലധികം ലീഗ് മത്സരങ്ങൾ അദ്ദേഹം കളിച്ചു. തന്റെ കരിയറിൽ, മിഡ്ഫീൽഡർ നെതർലാൻഡ്സ്, പോളണ്ട്, ഇന്തോനേഷ്യ, യുഎസ് എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്
ഫിന്നിഷ് ദേശീയ ടീമിന് വേണ്ടിയും കളിക്കാൻ അദ്ദേഹത്തിനായി. കഴിഞ്ഞ രണ്ട് സീസണുകളിൽ ടാംപെരീൻ ഇൽവ്‌സിനായി മികച്ച ഫോമിലാണ് അദ്ദേഹം. അവിടെ അവരുടെ ക്യാപ്റ്റൻ ആയിരുന്നു. 2023-24 കാമ്പെയ്‌നിന് മുന്നോടിയായി ഹൈദരാബാദ് സൈൻ ചെയ്യുന്ന മൂന്നാമത്തെ വിദേശ താരമായി ഇദ്ദേഹം.