പീറ്റർ ഹാർട്ലി ജംഷദ്പൂർ എഫ് സിയെ നയിക്കും

Duoxgdoozn
- Advertisement -

ജംഷദ്പൂർ എഫ് സി അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് സെന്റർ ബാക്ക് പീറ്റർ ഹാർട്ലി ആകും ജംഷദ്പൂരിനെ ഈ സീസണിൽ നയിക്കുക. പീറ്റർ ഹാർട്ലി ജന്മനാ ഒരു ലീഡർ ആണെന്നും ഇതിനേക്കാൾ മികച്ച ക്യാപ്റ്റനെ ലഭിക്കില്ല എന്നും ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ല് പറഞ്ഞു. 24ആം തീയതി ചെന്നൈയിനെതിരായ മത്സരത്തിലാകും ആദ്യമായി പീറ്റർ ഹാർട്ലി ക്യാപ്റ്റൻ ആം ബാൻഡ് അണിയുക.

32കാരനായ താരം സണ്ടർലാന്റിലൂടെ ഫുട്ബോൾ കരിയർ തുടങ്ങിയ താരമാണ്. സ്കോടിഷ് ക്ലബായ മതർവെൽ ഉൾപ്പെടെയുള്ള ക്ലബുകളുടെ നായകനായിട്ടുള്ള താരമാണ് പീറ്റർ ഹാർട്ലി‌. അവസാന മൂന്ന് സീസണുകളിലായി മതർവെൽ ഡിഫൻസിലായിരുന്നു ഹാർട്ലി കളിച്ചിരുന്നത്. ഇംഗ്ലീഷ് ക്ലബായ സണ്ടർലാന്റിലൂടെ കരിയർ തുടങ്ങിയ ഹാർട്ലി ബ്ലാക്ക് പൂൾ, ബ്രിസ്റ്റൽ റോവേഴ്സ് എന്നീ ക്ലബുകൾക്ക് എല്ലാം വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement