ഇംഗ്ലണ്ടിനെതിരെ കളിച്ച അയർലണ്ട് ടീമിലെ ഒരു താരത്തിന് കൊറോണ പോസിറ്റീവ്

20201113 184925
- Advertisement -

ഇന്നലെ നടന്ന അയർലണ്ട് ഇംഗ്ലണ്ട് മത്സരത്തിൽ കളിച്ച അയർലണ്ട് താരം അലൻ ബ്രൗണിന് കൊറോണ സ്ഥിരീകരിച്ചു. ഇന്നലത്തെ മത്സര ശേഷം നടന്ന ടെസ്റ്റിലാണ് മധ്യനിര താരത്തിന് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇംഗ്ലണ്ടിനെതിരെ 90 മിനുട്ടും ബ്രൗണി കളിച്ചിരുന്നു. ഈ റിസൾട്ട് വന്നതോടെ ഇംഗ്ലണ്ട് താരങ്ങൾക്ക് ഒരു ടെസ്റ്റും കൂടെ ചെയ്ത് നെഗറ്റീവ് ആയാൽ മാത്രമെ അടുത്ത മത്സരത്തിനായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇന്നലെ അയർലണ്ടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിക്കാൻ ഇംഗ്ലണ്ടിനായിരുന്നു. പ്രസ്റ്റൺ നോർത്ത് എൻഡിന്റെ താരമായ ബ്രൗണിക്ക് ഇനി രണ്ടാഴ്ചത്തെ ഐസൊലേഷൻ വേണ്ടി വരും.

Advertisement