കമൽജിത് സിംഗ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കും!! ഔദ്യോഗിക പ്രഖ്യാപനം വന്നു

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കി. പഞ്ചാബി ഗോൾ കീപ്പറായ കമൽജിത് സിംഗ് ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. താരത്തെ ഒഡീഷ എഫ് സിയിൽ നിന്ന് ലോണിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സൈൻ ചെയ്തിരിക്കുന്നത്. താരത്തിനായി ബ്ലാസ്റ്റേഴ്സ് ഒരു ലോൺ ഫീ നൽകും.

ഈ സീസൺ തുടക്കത്തിൽ ആയിരുന്നു താരം വീണ്ടും ഒഡീഷയിൽ എത്തിയത്‌. അതിനു മുമ്പ് ഈസ്റ്റ് ബംഗാളിൽ ആയിരുന്നു.

മുമ്പ് 2020 സീസൺ തുടക്കം മുതൽ 2 വർഷം കമൽജിത് ഒഡീഷയിൽ ആയിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 60ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്ന കമൽജിത്. സ്പോർട്ടിങ് ഗോവയുടെയും വല കാത്തിട്ടുണ്ട്.

ഐ‌എസ്‌എൽ 2024-25 പ്ലേഓഫ് ഷെഡ്യൂൾ തീരുമാനമായി

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2024-25 പ്ലേഓഫ് ഷെഡ്യൂൾ സ്ഥിരീകരിച്ചു. പ്ലേ ഓഫ് നോക്കൗട്ട് മത്സരങ്ങൾ മാർച്ച് 29-30 തീയതികളിൽ നടക്കും. സെമിഫൈനലുകൾ രണ്ട് പാദങ്ങളിലായാണ് നടക്കുന്നത്. ആദ്യ പാദം ഏപ്രിൽ 2-3 നും രണ്ടാം പാദം ഏപ്രിൽ 6-7 നും ആയിരിക്കും നടക്കുക.

ഫൈനലിന്റെ തീയതിയോ വേദിയോ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. മുൻ സീസണിലെന്നപോലെ, ഫൈനലിസ്റ്റുകളിൽ ഉയർന്ന റാങ്കുള്ള ടീമിന്റെ ഹോം ഗ്രൗണ്ടിൽ ആകും ഫൈനൽ നടക്കുക എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ആറ്റ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

നോഹയും ലഗാറ്റോറും ബെഞ്ചിൽ, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ന് ചെന്നൈയിൻ വെച്ച് ചെന്നൈയിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. ദൂസൻ ലഗാറ്റോറും നോഹയും ഇന്ന് ബെഞ്ചിലാണ്. സച്ചിൻ സുരേഷ് ഗോൾ വല കാക്കുന്നു. മിലോസ്, ഹോർമിപാം, സന്ദീപ്, നവോച എന്നിവരാണ് ഡിഫൻസിൽ ഉള്ളത്.

ഡാനിഷ് ഫാറൂഖ്, ലൂണ എന്നിവരാണ് മധ്യനിരയിൽ ഉള്ളത്. ഒപ്പം ലഗാറ്റോറും ഇറങ്ങുന്നു. അമാവിയ, പെപ്ര, കോറോ, ജിമിനസ് എന്നിവരാണ് മുന്നിൽ ഉള്ളത്.

ചർച്ചകൾ ഫലം കണ്ടു! ആൻഡ്രി ചെർണിഷോവ് മൊഹമ്മദൻ സ്പോർടിംഗിന്റെ പരിശീലകനായി തുടരും

നാടകീയമായ ഒരു വഴിത്തിരിവിൽ, രാജിവച്ച് ഒരു ദിവസത്തിന് ശേഷം ആൻഡ്രി ചെർണിഷോവ് മുഹമ്മദൻ എസ്‌സിയുടെ മുഖ്യ പരിശീലകനായി തുടരാൻ തീരുമാനിച്ചു. ക്ലബ്ബിന്റെ സമീപകാല സാമ്പത്തിക പ്രതിസന്ധികൾ കാരണം നാല് മാസത്തോളം ശമ്പളം ലഭിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക് പ്രധാന കാരണം.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, ക്ലബ് ഉദ്യോഗസ്ഥരും നിക്ഷേപകരും തമ്മിലുള്ള അടിയന്തര കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ തുടരാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. വേതന പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ക്ലബ് ഉടമകൾ ഉറപ്പ് നൽകി.

പ്ലേ ഓഫ് പ്രതീക്ഷകൾ കാക്കാൻ വിജയം വേണം! കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എതിരെ

പ്ലേ ഓഫ് പ്രതീക്ഷകൾ കാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ‌എസ്‌എല്ലിൽ ചെന്നൈയിന് എതിരെ ഇറങ്ങുന്നു. ചെന്നൈയിൽ വെച്ചാണ് മത്സരം. 18 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ചെന്നൈയിൻ പത്താം സ്ഥാനത്താണ്. അവസാന ആറ് മത്സരങ്ങളിൽ അവർ വിജയിച്ചിട്ടില്ല.

21 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ്, കൊച്ചിയിൽ വെച്ച് ചെന്നൈയിനെ 3-0 ന് തോൽപ്പിച്ചിരുന്നു. ഇന്ന് ജയിച്ചാൽ ടോപ് 6നോട് അടുക്കാൻ ബ്ലാസ്റ്റേഴ്സിനാകും. കേരള ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടിരുന്നു.

കാലിക്കറ്റ് എഫ് സി ഗോൾകീപ്പർ വിശാൽ ജൂണിനെ മുംബൈ സിറ്റി സ്വന്തമാക്കി

സീസൺ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ഗോൾകീപ്പർ വിശാൽ ജൂണിനെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. സൂപ്പർ ലീഗ് കേരള (എസ്‌എൽ‌കെ)യിൽ കാലിക്കറ്റ് എഫ്‌സിയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച വിശാൽ ജൂണിന്റെ ആദ്യ ഐ എസ് എൽ ക്ലബാണിത്.

മുമ്പ് രാജസ്ഥാൻ യുണൈറ്റഡ്, ഐസാൾ എന്നിവർക്ക് ആയെല്ലാം വിശാൽ കളിച്ചിട്ടുണ്ട്.

പഞ്ചാബിനെ തോൽപ്പിച്ച് ജംഷഡ്പൂർ മൂന്നാം സ്ഥാനത്തേക്ക്

ന്യൂഡൽഹി, ജനുവരി 28: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ജംഷഡ്പൂർ എഫ്‌സി പഞ്ചാബ് എഫ്‌സിയെ 2-1 ന് പരാജയപ്പെടുത്തി. ഈ വിജയത്തോടെ, 17 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ജംഷഡ്പൂർ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. രണ്ടാം സ്ഥാനത്തുള്ള എഫ്‌സി ഗോവയേക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് അവർ ഇപ്പോൾ.

41-ാം മിനിറ്റിൽ പ്രതീക് ചൗധരിയുടെ ഹെഡറിലൂടെ ജാംഷഡ്പൂർ എഫ്‌സി ലീഡ് നേടി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ജാവി ഹെർണാണ്ടസ് ലീഡ് ഇരട്ടിയാക്കി. പഞ്ചാബ് എഫ്‌സിയുടെ എസെക്വൽ വിദാൽ 58-ാം മിനിറ്റിൽ ഒരു അത്ഭുതകരമായ ഗോൾ നേടി, പക്ഷേ അത് ഒരു ആശ്വാസ ഗോൾ മാത്രമായി മാറി.

ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി മോഹൻ ബഗാൻ ഷീൽഡിലേക്ക് അടുക്കുന്നു

കൊൽക്കത്തയിലെ യുബ ഭാരതി ക്രിരംഗനിൽ ബെംഗളൂരു എഫ്‌സിയെ നേരിട്ട മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് വിജയം. 1-0നായിരുന്നു വിജയം. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് 7 പോയിന്റാക്കി വർദ്ധിപ്പിക്കാൻ ഈ വിജയത്തോടെ ബഗാനായു. ലിസ്റ്റൺ കൊളാസോയുടെ 74-ാം മിനിറ്റിലെ ഗോളാണ് മത്സരഫലം നിർണയിച്ചത്.

ഈ വിജയത്തോടെ, 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് മോഹൻ ബഗാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള എഫ്‌സി ഗോവയേക്കാൾ 33 പോയിന്റ് ആണുള്ളത്. ബെംഗളൂരു 28 പോയിന്റിലും നിൽക്കുന്നു‌.

മൊഹമ്മദൻസിനെ തോൽപ്പിച്ച് മുംബൈ സിറ്റി അഞ്ചാം സ്ഥാനത്തേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഫുട്ബോൾ അരീനയിൽ ൽ മുംബൈ സിറ്റി എഫ്‌സി മുഹമ്മദൻ എസ്‌സിയെ 3-0 ന് പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ആണ് മൂന്ന് ഗോളുകളും വന്നത്. 17 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

Mumbai City FC celebrates after a goal during the match 110 of the Indian Super League (ISL) 2024 -25 season played between Mumbai City FC and Mohammedan Sporting Club held at Mumbai Football Arena in Mumbai, on 26th January 2024. Photos : R. Parthibhan / Focus Sports / FSDL

72-ാം മിനിറ്റിൽ ഗൗരവ് ബോറയുടെ ഒരു സെൽഫ് ഗോൾ ആണ് ഹോം ടീമിന് ലീഡ് നേടിക്കൊടുത്തത്. ആറ് മിനിറ്റിനുശേഷം, ജോൺ ടോറലിന്റെ കൃത്യമായ പാസിൽ നിന്ന് ചാങ്‌തെ ലീഡ് ഇരട്ടിയാക്കി. 82-ാം മിനിറ്റിൽ, മറ്റൊരു പ്രതിരോധ പിഴവ് മുതലെടുത്ത് തേർ ക്രൗമ മൂന്നാം ഗോൾ നേടി വിജയം പൂർത്തിയാക്കി.

ഈസ്റ്റ് ബംഗാളിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ പിറകിൽ!!

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0ന് പിറകിൽ നിൽക്കുകയാണ്. കൊൽക്കത്തയിൽ ആദ്യ പകുതിയിൽ ഇന്ന് ആതിഥേയരുടെ മികച്ച പ്രകടനമാണ് കാണാൻ ആയത്.

ഈസ്റ്റ് ബംഗാൾ തന്നെ ആയിരുന്നു കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. തുടക്കത്തിൽ ദിമിത്രിയോസിന്റെ ഒരു നല്ല ഷോട്ട് മനോഹരമായി സച്ചിൻ തടഞ്ഞു. പക്ഷെ അധിക സമയം ഈസ്റ്റ് ബംഗാളിനെ തടഞ്ഞു നിർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല.

20ആം മിനുട്ടിൽ മലയാളി താരം വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്ത. സച്ചിന് മുകളിലൂടെ പന്ത് വലയിലേക്ക് വിഷ്ണു തൊടുക്കുക ആയിരുന്നു. കോറോ ആ ഷോട്ട് ലൈനിൽ വെച്ച് സേവ് ചെയ്യാൻ ശ്രമിച്ചെങ്കിലും യുവതാരത്തിന് അതിനായില്ല.

ഇതിനു ശേഷം ക്ലൈറ്റൺ സിൽവക്ക് ഒരു നല്ല അവസരം ശ്രമിച്ചെങ്കിലും സച്ചിന്റെ സേവ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തു. 37ആം മിനുറ്റിൽ സെലിസിന്റെ ഒരു ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടിയും മടങ്ങി.

ഈസ്റ്റ് ബംഗാളിനെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടുന്നതിന് ആയുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ജീസസ് ജിമിനസ് ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്. സച്ചിൻ സുരേഷ് വല കാക്കുന്നു. നവോച, സന്ദീപ്, ഹോർമി, മിലോസ് എന്നിവരാണ് ഡിഫൻസിൽ ഉള്ളത്.

മധ്യനിരയിൽ ഫ്രെഡിയും വിബിനും ആണ് ഉള്ളത്. ലൂണ, നോഹ, ജീസസ്, കോറോ എന്നിവർ മുൻ നിരയിലും അണിനിരക്കുന്നു.

ലൈനപ്പ്; സച്ചിൻ, സന്ദീപ്, മിലോസ്, ഹോർമി, നവോച, ഫ്രെഡി, വിബിൻ, ലൂണ, കോറോ, നോഹ, ജീസസ്

വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ ഇന്ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ കാണാം‌.

നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. അതേസമയം, സീസണിൽ ഇതുവരെ നാല് വിജയങ്ങളും രണ്ട് സമനിലകളും നേടിയ ഈസ്റ്റ് ബംഗാൾ 16 കളികളിൽ നിന്ന് 14 പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ഈസ്റ്റ് ബംഗാൾ മത്സരത്തിലേക്ക് കടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ലഗാറ്റോർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version