ജംഷദ്പൂരിന് എതിരെ ഹൈദരാബാദ് എഫ് സിയുടെ വൻ തിരിച്ചുവരവ്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഇന്ന് നടന്ന പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‌സി ജംഷഡ്പൂർ എഫ്‌സിയെ 3-2 ന് പരാജയപ്പെടുത്തി. നാടകീയമായ തിരിച്ചുവരവിലൂടെ ആണ് ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. ഹൈദരാബാദിന് ഇത് അവരുടെ അവസാന ഒമ്പത് മത്സരങ്ങളിൽ ആദ്യ വിജയം ആണ്.

12-ാം മിനിറ്റിൽ മനോജ് മുഹമ്മദിന്റെ മികച്ച അസിസ്റ്റിൽ നിന്ന് മുഹമ്മദ് റാഫി തന്റെ ആദ്യ ഐഎസ്എൽ ഗോൾ നേടിയതോടെ ഹൈദരാബാദ് ലീഡ് എടുത്തു. എന്നാൽ 24-ാം മിനിറ്റിലും 27-ാം മിനിറ്റിലും ജാവി ഹെർണാണ്ടസ് രണ്ട് പെനാൽറ്റികൾ ഗോളാക്കി മാറ്റിയതിലൂടെ ജാംഷഡ്പൂർ 2-1ന് മുന്നിൽ എത്തി.

രണ്ടാം പകുതിയിൽ ഹൈദരാബാദ് ശക്തമായി തിരിച്ചുവന്നു‌. 69-ാം മിനിറ്റിൽ ജോസഫ് സണ്ണി നേടിയ ഗോൾ സ്കോർ 2-2 എന്നാക്കി. അഞ്ച് മിനിറ്റിനുശേഷം, ആൻഡ്രി ആൽബയുടെ ഫിനിഷ് ഹൈദരബാദിന്റെ ജയം ഉറപ്പിച്ചു.

സ്പാനിഷ് താരം ഒർട്ടിസിനെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി

സ്പാനിഷ് ഫോർവേഡ് ജോർഗെ ഒർട്ടിസിനെ മുംബൈ സിറ്റി എഫ്‌സി സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. സ്പെയിനിലെ വില്ലാകാനസിൽ നിന്നുള്ള ഓർട്ടിസ്, മുംബൈ സിറ്റിയുടെ അറ്റാക്കിനെ ശക്തിപ്പെടുത്തും എന്ന് ക്ലബ് വിശ്വസിക്കുന്നു. മുംബൈ സിറ്റിക്ക് ഈ സീസൺ അത്ര മികച്ച സീസൺ അല്ല.

ഗെറ്റാഫെ സിഎഫിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നു വന്ന താരമാണ് ഓർട്ടിസ്. മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡ് ബിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ചൈനയിൽ ഷെൻ‌ഷെൻ പെങ് സിറ്റിയിൽ കളിച്ചുകൊണ്ട് അദ്ദേഹം പിന്നീട് അന്താരാഷ്ട്ര പരിചയം നേടി.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഓർട്ടിസ് പുതുമുഖമല്ല. മുമ്പ് 36 മത്സരങ്ങളിൽ ഗോവക്ക് ആയി കളിച്ചിട്ടുള്ള താരം 14 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ബെംഗളൂരു എഫ്‌സിക്ക് എതിരെ ഒഡീഷ എഫ്‌സിയുടെ ആവേശകരമായ തിരിച്ചുവരവ്

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ബെംഗളൂരു എഫ്‌സിയെ ഒഡീഷ എഫ് സി 3-2 എന്ന സ്കോറിന് തോൽപ്പിച്ചു. ആദ്യ 13 മിനിറ്റിനുള്ളിൽ 2-0 ന് ബെംഗളൂരു ലീഡ് എടുത്തെങ്കിലും ബെംഗളൂരുവിന്റെ അലക്സാണ്ടർ ജോവനോവിച്ചിന് ലഭിച്ച ചുവപ്പ് കാർഡ് കളിയുടെ ഗതി മാറ്റി.

പത്താം മിനിറ്റിൽ എഡ്ഗർ മെൻഡസാണ് ബെംഗളൂരു എഫ്‌സിയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്ന് മിനിറ്റിനുശേഷം, ഒഡീഷയുടെ പ്രതിരോധത്തെ മറികടന്ന് സുനിൽ ഛേത്രി, ലീഡ് ഇരട്ടിയാക്കി.

26-ാം മിനിറ്റിൽ വ്യക്തമായ ഗോൾ നേടാനുള്ള അവസരം നിഷേധിച്ചതിന് ജോവനോവിച്ചിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ കാര്യങ്ങൾ മാറി. ഡീഗോ മൗറീഷ്യോ പെനാൽറ്റി പരിവർത്തനം ചെയ്ത് ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 38-ാം മിനിറ്റിൽ റോഷൻ സിങ്ങിന്റെ ഹാൻഡ്‌ബോളിനെ തുടർന്ന് ലഭിച്ച മറ്റൊരു പെനാൽറ്റി കൂടെ ലക്ഷ്യത്തിൽ എത്തിച്ച് മൗറീഷ്യോ കളി സമനിലയിലാക്കി.

രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ, ഹ്യൂഗോ ബൗമസ് എടുത്ത കോർണർ മുതലെടുത്ത് ജെറി മാവിഹ്മിംഗ്താംഗ വിജയ ഗോൾ നേടി.

ലഗാറ്റോർ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സംഭാവനകൾ നൽകും എന്നാണ് പ്രതീക്ഷ – ടി ജി പുരുഷോത്തമൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ ദൂസൻ ലഗാറ്റോർ ക്ലബിന് മികച്ച സംഭാവനകൾ നൽകും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ താല്ല്കാലിക പരിശീലകൻ ടി ജി പുരുഷോത്തമൻ. ലഗാറ്റോർ ഇപ്പോൾ ക്ലബിൽ എത്തിയിട്ടേ ഉള്ളൂ. അദ്ദേഹം പെട്ടെന്ന് ക്ലബുമായി അഡാപ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ടി ജി പറഞ്ഞു.

നോർത്ത് ഈസ്റ്റിന് എതിരെ സബ്ബായി ഇറങ്ങി ലഗാറ്റോർ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം നടത്തിയിരുന്നു. ലഗാറ്റോർ മികച്ച താരമാണ്. അദ്ദേഹം എങ്ങനെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും എന്ന് നോക്കാം. അദ്ദേഹത്തിൽ നിന്ന് നല്ല സംഭാവനകൾ ലഭിക്കും എന്ന് വിശ്വസിക്കുന്നു. എല്ലാം നല്ല രീതിയിൽ നടക്കട്ടെ. ടി ജി പുരുഷോത്തമൻ പറഞ്ഞു.

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ചുവപ്പ് കാർഡ്!

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി കഴിയുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ഐബാൻ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടിയായി.

ആദ്യ പകുതിയിൽ മികച്ച രീതിയിൽ തുടങ്ങാൻ ബ്ലാസ്റ്റേഴ്സിന് ആയിരുന്നു. നല്ല രീതിയിൽ കളിക്കവെ ആണ് ഒരു അനാവശ്യ ഫൗൾ ഐബാന് ചുവപ്പ് കാർഡ് നൽകിയത്. നോർത്ത് ഈസ്റ്റ് താരം അജാരെയെ ഹെഡ് ബട്ട് ചെയ്തതിന് ആണ് 30ആം മിനുറ്റിൽ ഐബാന് ചുവപ്പ് കാർഡ് ലഭിച്ചത്.

ഇതിനു ശേഷം 10 പേരുമായി കളിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് ഡിഫൻസിലേക്ക് ഊന്നി കളിക്കേണ്ടി വന്നു. സച്ചിൻ സുരേഷിന്റെ ഒരു മികച്ച സേവ് ആദ്യ പകുതിയിൽ കളി ഗോൾ രഹിതമായി നിർത്തി.

കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു, പുതിയ വിദേശ താരം സ്ക്വാഡിൽ

കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. പുതിയ സൈനിംഗ് ആയ ദൂസൻ ലഗാറ്റോർ ബെഞ്ചിൽ ഇടം നേടി. താരത്തിന്റെ അരങ്ങേറ്റം ഇന്ന് നടക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സച്ചിൻ സുരേഷ് ഇന്ന് വല കാക്കുന്നു. മിലോസ്, ഹോർമിപാം, സന്ദീപ്, ഐബൻ എന്നിവരാണ് ഡിഫൻസിൽ ഉള്ളത്. ഫ്രെഡിയും വിബിനും മധ്യനിരയിൽ ഇറങ്ങുന്നു. ലൂണ, കുറോ സിംഗ്, നോഹ, പെപ്ര എന്നിവർ അറ്റാക്കിൽ ഇറങ്ങുന്നു.

ലൈനപ്പ്:

തുടർച്ചയായ മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും.

16 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ്, തുടർച്ചയായ മൂന്നാം ഹോം വിജയമാണ് ലക്ഷ്യമിടുന്നത്. ഈ സീസണിൽ അവരുടെ എട്ട് ഹോം മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് ശക്തരാണ്. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവർ തോൽവിയറിയാതെ തുടരുകയാണ്.

16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ച് മത്സരങ്ങളിൽ തോൽവിയറിയാതെ മികച്ച ഫോമിലാണ്.

ലീഗിലെ ഏറ്റവും ഉയർന്ന സ്‌കോറർമാരായ ഹൈലാൻഡേഴ്‌സിന് മികച്ച ആക്രമണ ജോഡിയുണ്ട്, അഞ്ച് അസിസ്റ്റുകൾ നൽകിയ ജിതിൻ എം.എസ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് വെല്ലുവിളി ഉയർത്തും.

കേരള ബ്ലാസ്റ്റേഴ്സിന്റെ അലക്സാണ്ടർ കോഫ് ക്ലബ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മധ്യനിര താരം അലക്സാണ്ടർ കോഫ് ക്ലബ് വിട്ടു. താരത്തെ റിലീസ് ചെയ്തതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ലഗാറ്റോറിനെ സൈൻ ചെയ്തിരുന്നു. അദ്ദേഹത്തെ രജിസ്റ്റർ ചെയ്യാൻ കൂടിയാണ് കോഫിനെ റിലീസ് ചെയ്യുന്നത്. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു കോഫ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. എന്നാൽ അത്ര നല്ല പ്രകടനം നടത്താൻ കോഫിന് ഇതുവരെ ആയിട്ടില്ല.

ഒരു വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ക്ലബുമായി ചർച്ച ചെയ്ത് ഒരു പരിഹാരത്തിൽ എത്താൻ ആകും എന്ന് കോഫ് കരുതുന്നു. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് വരും മുമ്പ് കളിച്ചത്. സെന്റർ ബാക്ക് ആയും ഡിഫെൻസിവ് മിഡ്‌ഫീൽഡറായും അലക്‌സാണ്ടർ കോഫ് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിട്ടുണ്ട്.

പഞ്ചാബ് എഫ് സി മുംബൈ സിറ്റി പോരാട്ടം സമനിലയിൽ

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും പഞ്ചാബ് എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സമനിലയിൽ ആണ് കളി അവസാനിച്ചത്. 60.8% പൊസഷനുമായി ആധിപത്യം പുലർത്തിയെങ്കിലും, അവസരങ്ങൾ ഗോളാക്കി മാറ്റാൻ മുംബൈ സിറ്റി പാടുപെട്ടു.

ഈ സമനിലയോട്ർ 24 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി ആറാം സ്ഥാനത്താണ്, പഞ്ചാബ് എഫ്‌സി എട്ടാം സ്ഥാനത്ത് തുടരുന്നു.

ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്ത് ലൂക്ക ആണ് പഞ്ചാബ് എഫ് സിക്കായി ഗോൾ നേടിയത്. 58-ാം മിനിറ്റിൽ മുംബൈ സിറ്റി മികച്ചൊരു നീക്കത്തിലൂടെ മറുപടി നൽകി. നിക്കോളാസ് കരേലിസ് ആണ് സമനില ഗോൾ നേടിയത്.

ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോൾ! ചെന്നൈയിനെ സമനിലയിൽ പിടിച്ച് മൊഹമ്മദൻസ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 2-2 എന്ന സമനില പിടിച്ച് മുഹമ്മദൻ എസ്‌സി. അവസാന നിമിഷ ഗോളിൽ ആയിരുന്നു മൊഹമ്മദൻസിന്റെ വിജയം.

ലാൽഡിൻപുയ പച്ചുവ (10′), ലൂക്കാസ് ബ്രാംബില്ല (49′) എന്നിവരുടെ ഗോളുകളിലൂടെ ചെന്നൈയിൻ എഫ്‌സി 2-0 എന്ന നിലയിൽ മുന്നിലെത്തിയിരുന്നു. എന്നിരുന്നാലും, മത്സരത്തിന്റെ അവസാനം വരെ മുഹമ്മദൻ എസ്‌സി പൊരുതി.

അധിക സമയത്ത് മൻവീർ സിംഗ് (90+5′) ഗോൾ നേടി അവർക്ക് പ്രതീക്ഷ നൽകി. സ്റ്റോപ്പേജ് സമയത്തിന്റെ അവസാനം 102ആം മിനുറ്റിൽ കിട്ടിയ പെനാൽറ്റി റെംസംഗ ലക്ഷ്യത്തിൽ എത്തിച്ച് സമനിലയും നേടി.

95ആം മിനുട്ടിൽ വിജയം!! കേരള ബ്ലാസ്റ്റേഴ്സ് ഫയറിംഗ്!!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 3-2ന്റെ തകർപ്പൻ വിജയം നേടി. ഇന്ന് 95ആം മിനുറ്റിലെ വിജയ ഗോളിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് 3 പോയിന്റ് സ്വന്തമാക്കിയത്. നോഹയാണ് വിജയ ഗോൾ നേടിയത്.

മത്സരം ആരംഭിച്ച് നാലാം മിനുറ്റിൽ തന്നെ ഒഡീഷ ലീഡ് എടുത്തു. അപകടകരമല്ലാത്ത ഒരു പന്ത് കേരള ഡിഫൻസ് ക്ലിയർ ചെയ്യാതിരുന്നത് ഒഡീഷക്ക് കാര്യങ്ങൾ എളുപമാക്കി. ജെറി ആണ് സച്ചിന് മുകളിലൂടെ പന്ത് വലയിലേക്ക് എത്തിച്ചത്.

ഈ ഗോളിന് ആദ്യ പകുതിയുടെ അവസാനം വരെ മറുപടി പറയാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല. നല്ല ഗോൾ അവസരങ്ങൾ പോലും ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ഊർജ്ജം കാണിച്ചു. 60ആം മിനുറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില നേടി. കുറോ സിംഗിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ പെപ്ര ഗോൾ കീപ്പറെയും വെട്ടിച്ച് ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് പന്ത് എത്തിച്ചു‌. സ്കോർ 1-1.

കേരള ബ്ലാസ്റ്റേഴ്സ് വിജയ ഗോളിനായി പൊരുതിയ ബ്ലാസ്റ്റേഴ്സ് 73ആം മിനുറ്റിൽ ലീഡ് എടുത്തു. സബ്ബായി എത്തിയ ജീസസ് ജിമനസ് ആണ് ഗോൾ സ്കോർ ചെയ്തത്. നോഹയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

എന്നാൽ ഈ ലീഡ് അധികം നീണ്ടു നിന്നില്ല. 80ആം മിനുട്ടിൽ ഒഡീഷ സമനില തിരികെ നേടി. ഒരു ഫ്രീകിക്കിൽ നിന്ന് കിട്ടിയ അവസരം ഡോർലിറ്റൺ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്.

83ആം മിനുറ്റിൽ ഒഡീഷ താരം ഡെൽഗാഡോ രണ്ട് മഞ്ഞക്കാർഡ് വാങ്ങി പുറത്ത് പോയി. ഇത് കേരള ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകി. 95ആം മിനുറ്റിൽ നോഹയുടെ സ്ട്രൈക്ക് കേരളം അർഹിച്ച വിജയം നൽകി.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 20 പോയിന്റുമായി 8ആം സ്ഥാനത്ത് എത്തി. 21 പോയിന്റുമായി ഒഡീഷ ഏഴാം സ്ഥാനത്തും നിൽക്കുന്നു.

ആദ്യ പകുതിയിൽ ഒഡീഷക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ

ഇന്ത്യം സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് പിറകിൽ. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പ്രകടനമാണ് ആദ്യ പകുതിയിൽ കാണാൻ ആയത്.

മത്സരം ആരംഭിച്ച് നാലാം മിനുറ്റിൽ തന്നെ ഒഡീഷ ലീഡ് എടുത്തു. അപകടകരമല്ലാത്ത ഒരു പന്ത് കേരള ഡിഫൻസ് ക്ലിയർ ചെയ്യാതിരുന്നത് ഒഡീഷക്ക് കാര്യങ്ങൾ എളുപമാക്കി. ജെറി ആണ് സച്ചിന് മുകളിലൂടെ പന്ത് വലയിലേക്ക് എത്തിച്ചത്.

ഈ ഗോളിന് ആദ്യ പകുതിയുടെ അവസാനം വരെ മറുപടി പറയാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല. നല്ല ഗോൾ അവസരങ്ങൾ പോലും ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല.

Exit mobile version