മൊഹമ്മദൻസിനെ തോൽപ്പിച്ച് ജംഷഡ്പൂർ രണ്ടാം സ്ഥാനത്തോട് അടുത്തു

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി 2-0 ന് മൊഹമ്മദൻസിനെ തോൽപ്പിച്ചു. തുടക്കം മുതൽ അവസാനം വരെ അവർ ഇന്ന് കളി നിയന്ത്രിച്ചു. ഈ വിജയത്തോടെ, അവർ 21 മത്സരങ്ങളിൽ നിന്ന് 37 പോയിന്റിലേക്ക് ഉയർന്നു.

രണ്ടാം സ്ഥാനത്തുള്ള എഫ്‌സി ഗോവയേക്കാൾ (39) രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ജെ എഫ് സി ഇപ്പോൾ. ഇന്ന് ആറാം മിനിറ്റിൽ റിത്വിക് ദാസ് അവരുടെ സ്കോറിംഗ് ആരംഭിച്ചു. ഇമ്രാൻ ഖാന്റെ മികച്ച പാസിൽ നിന്ന് നിഖിൽ ബാർല 82-ാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ നേടി അവരുടെ ജയം ഉറപ്പിച്ചു.

മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് ഹൈദരാബാദ്, കേരള ബ്ലാസ്റ്റേഴ്സിന് നേരിയ പ്രതീക്ഷ

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് ജി‌എം‌സി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റിയെ ഗോൾരഹിത സമനിലയിൽ പിടിച്ചു. പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് ആയി മത്സരിക്കുന്ന ടീമുകൾക്ക് ആശ്വാസമാണ് ഈ ഫലം. മുംബൈ സിറ്റി ഇന്ന് അവരുടെ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു

Edmilson correia of Hyderabad FC during match 133 of the Indian Super League (ISL) 2024 -25 season played between Hyderabad FC and Siechem Madurai Panthers held at the G.M.C. Balayogi Athletic Stadium, in Hyderabad, on 19th February 2025. Varun/Focus Sports/ FSDL

സമനിലയോടെ മുംബൈ സിറ്റി എഫ്‌സി 21 കളികളിൽ നിന്ന് 32 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ഈ ഫലം പിറകിൽ നിൽക്കുന്ന ഒഡീഷ, കേരള ബ്ലാസ്റ്റേഴ്സ്, പഞ്ചാബ് എന്നിവർക്ക് എല്ലാം പ്രതീക്ഷയാണ്.

കൊൽക്കത്ത ഡർബിയിൽ മുഹമ്മദൻസിനെ ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചു

വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ മുഹമ്മദൻ എസ്‌സിയെ 3-1 ന് തോൽപ്പിച്ചു. ഈ വിജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ലീഗിൽ 11ആം സ്ഥാനത്ത് നിൽക്കുന്നു.

വിഷ്ണുവിന്റെ മികച്ച പാസിൽ നിന്ന് 27-ാം മിനിറ്റിൽ നവോറം മഹേഷ് സിംഗ് ഈസ്റ്റ് ബംഗാളിന്റെ സ്കോറിംഗ് ആരംഭിച്ചു. രണ്ടാം പകുതിയിൽ, റാഫേൽ മെസ്സി ബൗളിയുടെ അസിസ്റ്റിൽ നിന്ന് സൗൾ ക്രെസ്പോ ലീഡ് ഇരട്ടിയാക്കി.

68-ാം മിനിറ്റിൽ ഫ്രാങ്കയിലൂടെ മുഹമ്മദൻ എസ്‌സി ഒരു ഗോൾ നേടി, എന്നിരുന്നാലും, സ്റ്റോപ്പേജ് സമയത്ത് ഡേവിഡ് ലാൽഹൽസങ്ക പ്രൊവാട്ട് ലക്രയുടെ പാസ് ഗോളാക്കി മാറ്റിയതോടെ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചു.

മോഹൻ ബഗാന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. പരുക്ക് കാരണം നോഹ സദോയി ഇന്ന് സ്ക്വാഡിൽ ഇല്ല.

സച്ചിൻ സുരേഷ് ആണ് വല കാക്കുന്നത്. സന്ദീപ്, നവോച, ഹോർമിപാം, മിലോസ് എന്നിവർ ഡിഫൻസിൽ ഇറങ്ങുന്നു. മധ്യനിരയിൽ ലൂണയും ഡാനിഷും ആണ് കളിക്കുന്നത്. അമാവിയ, ജീസസ്, പെപ്ര, കുറോ എന്നിവർ അറ്റാക്കിൽ ഇറങ്ങുന്നു.

മോഹൻ ബഗാൻ ലൈനപ്പ്;

നിർണായകമായ പോരാട്ടത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടും

ഇന്ന് വൈകുന്നേരം 7:30 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. ജോസ് മോളിനയുടെ നേതൃത്വത്തിലുള്ള മറൈനേഴ്‌സ് 20 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അവർ ഷീൽഡ് ഏതാണ്ട് ഉറപ്പിച്ച നിലയിലാണ്.

19 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആവട്ടെ പ്ലേഓഫ് സ്ഥാനം നേടാനുള്ള പരിശ്രമത്തിലുമാണ്. ഈ സീസണിൽ കൊൽക്കത്തയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 3-2ന്റെ വിജയം ബഗാൻ നേടിയിരുന്നു. അത് ഉൾപ്പെടെ കഴിഞ്ഞ മൂന്ന് ഐ‌എസ്‌എൽ മത്സരങ്ങളിലും മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിന് എതിരെ വിജയിച്ചു.

പരിക്ക് കാരണം നോഹ സദോയ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടാകില്ല‌.

വാലന്റൈന്‍സ് കോർണറിലിരുന്ന് ഫുട്ബോൾ ആസ്വദിക്കാം; പ്രണയദിനം ആഘോഷമാക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

ഫെബ്രുവരി 10, 2025: ആരാധകര്‍ക്കൊപ്പം ഇത്തവണത്തെ വാലന്റൈന്‍സ് ഡേ ആഘോഷമാക്കുവാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും. ഫെബ്രുവരി 15 ശനിയാഴ്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെയുള്ള മത്സരം കാണുവാനെത്തുന്ന പ്രണയിതാക്കള്‍ക്ക് മത്സരം ആസ്വദിക്കുവാനായി എക്‌സ്‌ക്ലൂസീവ് സീറ്റിംഗ് സംവിധാനമാണ് ബ്ലാസ്റ്റേഴ്‌സ് ഗാലറിയിൽ തയ്യാറാക്കിയിരിക്കുന്നത്.

വാലന്റൈന്‍സ് ഡേ തീമില്‍ അണിയിച്ചൊരുക്കിയ പ്രീമിയം സീറ്റിംഗ് ഏരിയയില്‍ ഇരുന്ന് മത്സരം ആസ്വദിക്കുവാനും ഫുട്‌ബോള്‍ ആവേശം നിറഞ്ഞ ഒരു സായാഹ്നം പങ്കാളിയോടൊപ്പം അവിസ്മരണീയമാക്കുന്നതിനുമുള്ള അവസരമാണ് ഇതിലൂടെ പ്രണയിതാക്കള്‍ക്ക് ലഭിക്കുന്നത്. സെല്‍ഫി ബൂത്തും പലതരം ഇന്‍ഡോര്‍ ഗെയിമുകളും വാലന്റൈന്‍സ് കോർണറിൽ ഒരുക്കിയിട്ടുണ്ട്.

ഈ പ്രീമിയം ടിക്കറ്റുകളില്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നേരിട്ട് കാണുവാനും പരിചയപ്പെടുവാനുമുള്ള അവസരവുമുണ്ട്. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന ഒരു കപ്പിളിന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനുള്ള അവസരവും ലഭിക്കും. പേടിഎം ഇൻസൈഡറിലൂടെ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ബെംഗളൂരു എഫ്‌സി ജംഷഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി നാലാം സ്ഥാനത്തേക്ക്!!

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2024-25 ലെ മത്സരത്തിൽ ബെംഗളൂരു എഫ്‌സി ജാംഷഡ്പൂർ എഫ്‌സിക്കെതിരെ 3-0ന്റെ മികച്ച വിജയം നേടി. ഹോം ഗ്രൗണ്ടിൽ അവരുടെ മൂന്ന് മത്സരങ്ങളുടെ വിജയമില്ലാത്ത പരമ്പരയ്ക്ക് ഇതോടെ ബെംഗളൂരു വിരാമമിട്ടു. ഈ വിജയം 20 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി അവരെ നാലാം സ്ഥാനത്തേക്ക് എത്തിച്ചു.

Alberto Noguera of Bengaluru FC celebrates after a goal during match 125 of the Indian Super League (ISL) 2024-25 season, played between Bengaluru FC and Jamshedpur FC held at Sree Kanteerava Stadium, Bengaluru on February 9th, 2025. Chenthil Mohan / Focus Sports / FDSL

ഗോൾകീപ്പർ ആൽബിനോ ഗോമസ് ജാംഷഡ്പൂർ എഫ്‌സിയെ തുടക്കത്തിൽ രക്ഷിച്ചു. 12-ാം മിനിറ്റിൽ സുനിൽ ഛേത്രിക്കെതിരെ പെനാൽറ്റി സ്റ്റോപ്പ് ഉൾപ്പെടെ നിർണായക സേവുകൾ ആൽബിനോ നടത്തി. എങ്കിലും, എഡ്ഗർ മെൻഡസിന്റെ ക്ലിനിക്കൽ ഫിനിഷിംഗ് പകുതി സമയത്തിന് തൊട്ടുമുമ്പ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചും

57-ാം മിനിറ്റിൽ, ആൽബെർട്ടോ നൊഗുവേരയുടെ ഫ്രീ-കിക്ക് ബെംഗളൂരുവിന്റെ നേട്ടം ഇരട്ടിയാക്കി. 82-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടി നൊഗുവേര വിജയം ഉറപ്പിച്ചു.

പഞ്ചാബ് എഫ്‌സിയെ തകർത്ത് മോഹൻ ബഗാൻ പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചു

വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ പഞ്ചാബ് എഫ്‌സിയെ 3-0 ന് തോൽപ്പിച്ചുകൊണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഐ‌എസ്‌എൽ 2024-25 പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ജാമി മക്ലാരന്റെ ഇരട്ട ഗോളുകളുടെയും ലിസ്റ്റൺ കൊളാസോയുടെ ഒരു ഗോളിന്റെയും കരുത്തിൽ ആയിരുന്നു ഈ വിജയം. 46 പോയിന്റുമായി അവർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Jamie Maclaren of Mohun Bagan Super Giant celebrates after scoring a goal during match 120 between Mohun Bagan Super Giant and Punjab FC of the Indian Super League (ISL) 2024-25 season held at the Vivekananda Yuba Bharati Krirangan, Kolkata on 1st February 2025. Dipayan Bose/Focus Sports/ FSDL

56-ാം മിനിറ്റിൽ ആയിരിന്നു മക്ലാരന്റെ ആദ്യ ഗോൾ. തുടർന്ന് 63-ാം മിനിറ്റിൽ ലിസ്റ്റൺ ലീഡ് ഇരട്ടിയാക്കി. 90-ാം മിനിറ്റിൽ മക്ലാരൻ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. പഞ്ചാബ് 23 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

മോഹൻ ബഗാൻ വിട്ട് സുമിത് രതി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ ചേർന്നു

മോഹൻ ബഗാൻ സൂപ്പർ ജയന്റുമായുള്ള (എം‌ബി‌എസ്‌ജി) കരാർ അവസാനിപ്പിച്ചതിന് ശേഷം സുമിത് രതി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിലേക്ക് ചേക്കേറി. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഹൈലാൻ‌ഡേഴ്‌സിൽ തന്റെ കരിയർ വീണ്ടും നേരെയാക്കുക ആകും സുമിതിന്റെ ലക്ഷ്യം.

.

2019-20 ഐ‌എസ്‌എൽ സീസണിൽ എ‌ടി‌കെക്ക് ഒപ്പം സുമിത് രതി ‘എമർജിംഗ് പ്ലെയർ ഓഫ് ദി ലീഗ്’ അവാർഡ്’ നേടിയിരുന്നു. എന്നിരുന്നാലും, സമീപ് വർഷങ്ങളിൽ മോഹൻ ബഗാന അവസരം കിട്ടാൻ താരം പാടുപെട്ടു. ബഗാൻ വിട്ട താരം ഏഴ് അവിസ്മരണീയ വർഷങ്ങൾക്ക് ക്ലബ്ബിന് നന്ദി പറഞ്ഞു.

എഫ് സി ഗോവയെ തോൽപ്പിച്ച് ജംഷഡ്പൂർ രണ്ടാം സ്ഥാനത്ത്

ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ 3-1ന്റെ വിജയം നേടി ജാംഷഡ്പൂർ എഫ്‌സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ഈ വിജയത്തോടെ, ഖാലിദ് ജാമിലിന്റെ ടീം മനോളോ മാർക്വേസിന്റെ ഗോവയ്‌ക്കെതിരെ ലീഗ് ഡബിൾ പൂർത്തിയാക്കി. സെപ്റ്റംബറിൽ നടന്ന മത്സരത്തിൽ 2-1നും ജംഷഡ്പൂർ ജയിച്ചിരുന്നു.

34-ാം മിനിറ്റിൽ ലാസർ സിർകോവിച്ച് വലത് കോണിൽ നിന്ന് അടിച്ച ഒരു നല്ല സ്ട്രൈക്കിലൂടെ ഇന്ന് സ്കോറിംഗ് ആരംഭിച്ചു. വെറും മൂന്ന് മിനിറ്റിനുശേഷം, മുഹമ്മദ് സനന്റെ ഷോട്ടിൽ നിന്നുള്ള റീബൗണ്ട് ജാവി സിവേരിയോ മുതലെടുത്ത് ജംഷഡ്പൂരിന്റെ ലീഡ് ഇരട്ടിയാക്കി. എന്നിരുന്നാലും, പകുതി സമയത്തിന് മുമ്പ് എഫ്‌സി ഗോവ പ്രതികരിച്ചു, ആയുഷ് ദേവ് ഛേത്രി ബ്രിസൺ ഫെർണാണ്ടസിന്റെ മികച്ച പാസ് ഗോളാക്കി മാറ്റി. സ്കോർ 2-1 എന്നായി.

68-ാം മിനിറ്റിൽ മൊബാഷിർ റഹ്മാന്റെ പിൻ‌പോയിന്റ് കോർണർ സിവേറിയോ ഹെഡ്ഡറിലൂടെ വലയിൽ എത്തിച്ചതോടെ ജാംഷഡ്പൂർ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ജാംഷഡ്പൂർ 34 പോയിന്റിലേക്ക് ഉയർന്നു, 33 പോയിന്റുള്ള ഗോവ മൂന്നാം സ്ഥാനത്തായി.

മോഹൻ ബഗാൻ മുഹമ്മദൻ എസ്‌സിയെ 4-0 ന് തകർത്തു

വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ മുഹമ്മദൻ എസ്‌സിയെ 4-0 ന് കീഴടക്കി. 43 പോയിന്റുമായി മറീനേഴ്‌സിനെ ഐ‌എസ്‌എൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് 10 പോയിന്റ ലീഡ് നേടി.

12-ാം മിനിറ്റിൽ സുഭാഷിഷിലൂടെ ആദ്യ ഗോൾ നേടി. തുടർന്ന് 20-ാം മിനിറ്റിൽ മൻവീറിന്റെ ഹെഡർ ഗോളും. പകുതി സമയത്തിന് മുമ്പ് സുഭാഷിഷിന്റെ മൂന്നാം ഗോളും വന്നു. സുഭാഷിഷ് വീണ്ടും ഗോൾ കണ്ടെത്തി. ആദ്യ പകുതിയുടെ അവസാനം മുഹമ്മദൻസിന്റെ കാസിമോവ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

53-ാം മിനിറ്റിൽ ജേസൺ കമ്മിംഗ്‌സിന്റെ കൃത്യമായ ക്രോസ് ഹെഡ് ചെയ്തുകൊണ്ട് മൻവീർ നാലാം ഗോൾ നേടി വിജയം പൂർത്തിയാക്കി.

ഈസ്റ്റ് ബംഗാൾ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ ഈസ്റ്റ് ബംഗാൾ എഫ്‌സി സമനിലയിൽ പിടിച്ചു. കളി 0-0 എന്ന ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇത് മുംബൈയുടെ സീസണിലെ ഏഴാമത്തെ സമനിലയാണ്. 18 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ സിറ്റി ഇപ്പോൾ. ഈസ്റ്റ് ബംഗാൾ 18 പോയിന്റുമായി പത്താം സ്ഥാനത്താണ് ഉള്ളത്.

62.4% എന്ന നിലയിൽ പൊസഷൻ ആധിപത്യം പുലർത്തിയെങ്കിലും, ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം തകർക്കാൻ മുംബൈ സിറ്റി എഫ്‌സി പാടുപെട്ടു. ഗില്ലിന്റെ മികച്ച സേവുകൾ മത്സരം ഗോൾരഹിതമായി അവസാനിച്ചുവെന്ന് ഉറപ്പാക്കി.

Exit mobile version