ചെന്നൈയിന്റെ പരിശീലകനായി ചുമതലയേറ്റ പരിശീലകൻ ഓവൻ കോയ്ല് ആദ്യ ദിവസം തന്നെ ഐ എസ് എല്ലിലെ റഫറിയെ വിമർശിക്കേണ്ടി വന്നിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ വഴങ്ങിയ ഗോൾ റഫറിയുടെ സംഭാവനയാണെന്ന് ഓവൻ കോയ്ല് പറഞ്ഞു. ജംഷദ്പൂരിന്റെ ഐസാക് നേടിയ ഗോൾ ജംഷദൂൂരിന്റെ തന്നെ ഫറൂഖിന്റെ കയ്യിൽ തട്ടിയായിരുന്നു വലയിൽ എത്തിയത്.
ആ ഗോൾ തീർത്തും ഹാൻഡ് ബോൾ ആണെന്നും ആ ഗോൾ നിലനിൽക്കാൻ പാടില്ലായിരുന്നു എന്നും ചെന്നൈയിൻ കോച്ച് പറഞ്ഞു. റഫറിമാർക്ക് ഇത് കാണുക പ്രയാസമാണ്. എന്നാലും ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ മികവ് റഫറിമാർ കണക്കാക്കണം എന്നും ഓവൻ കോയ്ല് പറഞ്ഞു. ഇന്നലെ 87ആം മിനുട്ടിൽ ആയിരുന്നു ഫറൂഖിന്റെ കയ്യിൽ തട്ടി ചെന്നൈയിന്റെ വലയിലേക്ക് വീണത്. ഇതിനകം തന്നെ ഐ എസ് എല്ലിലെ റഫറിയിംഗിനെ പറ്റി നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.