
- Advertisement -
അഖിലേന്ത്യാ സെവൻസിൽ ഇന്ന് സ്കൈ ബ്ലൂ എടപ്പാളിന്റെ ദിവസം. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന ആവേശ പോരാട്ടത്തിൽ ഉഷ തൃശ്ശൂരിനെയാണ് സ്കൈ ബ്ലൂ എടപ്പാൾ തോൽപ്പിച്ചത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്കൈ ബ്ലൂ വിജയിച്ചത്. സ്കൈ ബ്ലൂവിന്റെ സീസണിലെ ആദ്യ വിജയമാണിത്.
തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു എടപ്പാളിന്റെ തിരിച്ചുവരവ്. ഇന്നലെ എ വൈ സി ഉച്ചാരക്കടവിനെ തോൽപ്പിച്ച ഉഷാ തൃശ്ശൂരിന് ഇന്ന് ആ മികവ് ആവർത്തിക്കാൻ ആയില്ല. നാളെ നടക്കുന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.
Advertisement