“സിറ്റിക്ക് ഇനിയും ലിവർപൂളിനെ മറികടക്കാൻ ആകും”

- Advertisement -

പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല എന്ന് സിറ്റിയുടെ ഫുൾബാക്ക് കെയ്ല് വാൽക്കർ. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ടതോടെ ഒന്നാമതുള്ള ലിവർപൂളിനേക്കാൾ 14 പോയന്റ് പിറകിലാണ് സിറ്റി ഉള്ളത്. എന്നാൽ കിരീട പോരാട്ടം അവസാനിച്ചില്ല എന്ന് വാൽക്കർ പറഞ്ഞു.

ലിവർപൂളുമായുള്ള പോയന്റ് വ്യത്യാസം വളരെ വലുതാണ് എന്നത് അറിയാം. പക്ഷെ ഇനിയും സമയമുണ്ടാകും എന്നും ലിവർപൂളിനൊപ്പം എത്താൻ ആകുമെന്നുൻ വാൽക്കർ പറഞ്ഞു‌. സീസൺ അവസാനം വരെ ടീം ഒന്നായി പൊരുതും. കിരീടം ആരേലും ഉയർത്തുന്നത് വരെ കിരീട പോരാട്ടം അവസാനിക്കില്ല എന്ന് വാൽക്കർ പറഞ്ഞു.

Advertisement