ഐഎസ്എൽ ഗോൾ ഓഫ് ദ് സീസണായി ഒഗ്ബചെയുടെ ഗോൾ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ ഫാൻസ് ഗോൾ ഓഫ് ദ് സീസണായി ഒഗ്ബചെയുടെ ഗോൾ. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബെചെയുടെ ഗോളിനെയാണ് ആരാധകർ തിരഞ്ഞെടുത്തത് 88% വോട്ട് നൽകി തിരഞ്ഞെടുത്തത്. അവസാന റൗണ്ടിൽ ചെന്നൈയിൻ താരം ക്രിവെലാരോയുടെ ഗോളും ഒഗ്ബചെയുടെ ഗോളുമാണ് ഉണ്ടായിരുന്നത്. എന്നാൽ ചെന്നൈയുടെ താരത്തിന്റെ ഗോളിന് 12% വോട്ട് മാത്രമാണ് ലഭിച്ചത്.

ക്യാപ്റ്റൻ ഒഗ്ബെചെ ചെന്നൈയിനെതിരെ നേടിയ ഗംഭീര ഫ്രീകിക്ക് ഗോളാണ് ആരാധകരുടെ ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. ക്രിവെലാരോയുടെ നോർത്ത് ഈസ്റ്റിനെതിരെ നേടിയ 50 യാർഡ് വണ്ടർ സ്ട്രൈക്കിനെ ആരാധകർ തഴയുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ ക്യാപ്റ്റനായി വോട്ട് ചെയ്യാൻ തുനിഞ്ഞിറങ്ങിയപ്പോൾ ആരാധകരുടെ ഗോളായി മാറി ഒഗ്ബചെയുടെ ഗോൾ.

Advertisement