ഒഡീഷയിൽ നിന്ന് യുടേൺ എടുത്ത് അംഗുളോ മുംബൈ സിറ്റിയിൽ

Img 20210728 011105

കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ഗോളുകൾ അടിച്ചു കൂട്ടിയ സ്പാനിഷ് സ്ട്രൈക്കർ ഇഗൊർ അംഗുളോയെ മുംബൈ സിറ്റി എഫ് സി സ്വന്തമാക്കും. ഒഡീഷയുമായി കരാർ ഒപ്പുവെക്കുന്നതിന്റെ അടുത്ത് എത്തിയ ശേഷമാണ് അംഗുളോ യുടേൺ എടുത്ത് മുംബൈ സിറ്റിയിലേക്ക് വരുന്നത്. താരം മുംബൈ സിറ്റിയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെക്കും.

എഫ് സി ഗോവയുടെ താരമായിരുന്ന അംഗുളോ കഴിഞ്ഞ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. ക്ലബ് വിട്ട ഒഗ്ബെചെക്ക് പകരക്കാരനായാകും മുംബൈ സിറ്റി അംഗുളോയെ കാണുന്നത്. അംഗുളോ കഴിഞ്ഞ സീസണിൽ ഗോവയ്ക്ക് വേണ്ടി 14 ഗോളുകൾ നേടിയിരുന്നു. പോളിഷ് ടീമായ‌ ഗോർനിക് സാബ്രെസെയിൽ നിന്നായിരുന്നു താരം ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഇഷ്ടപ്പെട്ട ഇഗൊർ അംഗുളോ ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. 37കാരനാൺ ആംഗുളോ. മുമ്പ് സ്പെയിൻ യൂത്ത് ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ അത്ലറ്റിക് ബിൽബാവോയിലൂടെ വളർന്ന താരമാണ്.

Previous articleവരാനെയുടെ ട്രാൻസ്ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
Next articleഅലക്സ് ടെല്ലസ് ഒരു മാസത്തിൽ അധികം പുറത്തിരിക്കും