ഒഡീഷയ്ക്ക് ഇനി സ്വന്തം ഗ്രൗണ്ടിൽ കളിക്കാം

- Advertisement -

ഡെൽഹി വിട്ട് പേരും മാറ്റി ഒഡീഷയിൽ എത്തിയ ഒഡീഷ എഫ് സി അവസാനം ഒഡീഷയിൽ തന്നെ എത്തി. ഇതുവരെയുള്ള ഹോം മത്സരങ്ങൾ പൂനെയിലെ ബാലെവാദി സ്റ്റേഡിയത്തിൽ ആയിരുന്നു ഒഡീഷ കളിച്ചിരുന്നത്‌. ഒഡീഷ എഫ് സിയുടെ ഹോം ഗ്രൗണ്ടായ കലിംഗ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാകാത്തതിനാൽ ആയിരുന്നു തുടക്കത്തിൽ ഈ മാറ്റം നേരിടേണ്ടി വന്നത്.

ആദ്യ മൂന്ന് ഹോം മത്സരങ്ങൾ പൂനെയിൽ കളിച്ച ഒഡീഷയ്ക്ക് ആകെ ഒരു മത്സരം മാത്രമേ ജയിക്കാൻ ആയിരുന്നുള്ളൂ. കലിംഗയിൽ എത്തുന്നതോടെ ഹോം റെക്കോർഡ് മെച്ചപ്പെടുത്താൻ ആകുമെന്ന് ഒഡീഷ എഫ് സി പ്രതീക്ഷിക്കുന്നു. ഡിസംബർ 27ന് ജംഷദ്പൂരിനെതിരെ ആയിരിക്കും ഒഡീഷയുടെ ആദ്യ ഹോം മത്സരം.

Advertisement