സ്കോട്ലാന്‍ഡിന്റെ അണ്ടര്‍ 19 ലോകകപ്പ് ടീം പ്രഖ്യാപിച്ചു

- Advertisement -

അണ്ടര്‍ 19 ലോകകപ്പിനുള്ള സ്കോട്ലാന്‍ഡ് ടീം പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പ് യോഗ്യത റൗണ്ടില്‍ അപരാജിതരായി നീങ്ങിയ സ്കോട്ലാന്‍ഡ് ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, സിംബാബ്‍വേ എന്നിവര്‍ക്കൊപ്പമാണ് കളിക്കുക. ജനുവരി 19ന് പാക്കിസ്ഥാനാണ് അവരുടെ ആദ്യ എതിരാളികള്‍. കടുത്ത ഗ്രൂപ്പിലാണ് തങ്ങളെങ്കിലും പങ്കെടുക്കുവാനാകുന്നതിന്റെ ആവേശത്തിലാണ് ടീമെന്നാണ് കോച്ച് ഗോര്‍ഡന്‍ ഡ്രമ്മോണ്ട് പറയുന്നത്.

Squad: Angus Guy, Tom Mackintosh, Ben Davidson, Callum Grant, Charlie Pee, Daniel Cairns, Durness Mackay-Champion, Euan McBeth, Jamie Cairns, Jasper Davidson, Kess Sajjad, Liam Naylor, Rory Hanley, Sean Fischer-Keogh, Uzzair Shah

Advertisement