കോഹ്‍ലി കോഹ്‍ലി വിളികള്‍ താനാസ്വദിക്കുന്നു – നവീന്‍ ഉള്‍ ഹക്ക്

Sports Correspondent

Naveenulhaq

ഐപിഎലില്‍ ഇന്നലെ എലിമിനേറ്റര്‍ മത്സരത്തിൽ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയതെങ്കിലും ലക്നൗവിന്റെ അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരം 4 വിക്കറ്റ് നേടിയപ്പോള്‍ താരം ഓരോ തവണ പന്തെറിയുവാന്‍ വന്നപ്പോളും ചെന്നൈയിലെ കാണികള്‍ കോഹ്‍ലി വിളികളുമായാണ് താരത്തെ സ്വീകരിച്ചത്. ആര്‍സിബിയുമായി മേയ് 1ന് നടന്ന മത്സരത്തിൽ കോഹ്‍ലിയും നവീന്‍ ഉള്‍ ഹക്കും തമ്മിൽ വാക്പോരിൽ ഏര്‍പ്പെട്ടിരുന്നു.

കോഹ‍്‍ലി ചാന്റുകള്‍ക്കിടയിൽ താരം രോഹിത്തിനെ പുറത്താക്കിയപ്പോള്‍ ചെവികള്‍ക്കുള്ളിൽ വിരൽ കടത്തി നിശബ്ദരാകൂ എന്ന തരത്തിലുള്ള പ്രകടനമാണ് താരം നടത്തിയത്. ഇത് താരം നേടിയ ഓരോ വിക്കറ്റിലും ആവര്‍ത്തിച്ചു. താന്‍ ഈ സംഭവം ആസ്വദിക്കുകയായിരുന്നുവെന്നും കോഹ്‍ലിയുടെയോ മറ്റേത് താരത്തിന്റെയോ പേര് ചാന്റ് ചെയ്യുമ്പോള്‍ തനിക്ക് അത് മികവ് പുലര്‍ത്തുവാനുള്ള പാഷന്‍ നൽകുുന്നുവെന്നും താരം കൂട്ടിചേര്‍ത്തു.

താന്‍ പുറത്ത് നിന്നുള്ള ശബ്ദത്തെക്കുറിച്ച് ചിന്തിക്കാറില്ലെന്നും തന്റെ ശ്രദ്ധ ക്രിക്കറ്റിലാണെന്നും നവീന്‍ പറഞ്ഞു. ചില ദിവസങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതായിരിക്കുമെന്നും ചില ദിവസങ്ങള്‍ മോശമാകും എന്ത് തന്നെയായാലും അടുത്ത മത്സരത്തിൽ മികവ് പുലര്‍ത്തുവാനാണ് ഏതൊരു ക്രിക്കറ്റും ശ്രമിക്കുന്നതെന്നും നവീന്‍ വ്യക്തമാക്കി.