നോർത്ത് ഈസ്റ്റ് – പൂനെ സിറ്റി മത്സരത്തിന് വിറ്റത് വെറും 30 ടിക്കറ്റുകൾ മാത്രം!!!!

- Advertisement -

ഐ എസ് എല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറവ് ടിക്കറ്റുകൾ വിറ്റ മത്സരമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അവസാന ഹോം മത്സരം. വെറും 30 ടിക്കറ്റുകൾ മാത്രമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അവസാന മത്സരത്തിന് ആൾക്കാർ വാങ്ങിയത് എന്നാണ് ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


3532 ആയിരുന്നു ഐ എസ് എൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പൂനെ സിറ്റി മത്സരത്തിന് ഔദ്യോഗികമായി എത്തിയ ആൾക്കാരുടെ കണക്കായി കാണിച്ചത്. ഇതിൽ 3500 ടിക്കറ്റുകളും ഫ്രീ പാസുകളും മീഡിയ പാസുകളും ആയിരുന്നു എന്നും വാർത്ത വ്യക്തമാക്കുന്നു. ഐ എസ് എല്ലിന് നോർത്ത് ഈസ്റ്റിൽ സ്വീകര്യത കുറഞ്ഞു വരുന്നതായാണ് ഇത് കാണിക്കുന്നത്. ഐ എസ് എൽ ക്ലബുകളായ നെറോക്ക, ഐസോൾ, ഷില്ലോങ്ങ് ലജോങ്ങ് എന്നിവരുടെ കളികാണാനായി ആയിരങ്ങൾ സ്റ്റേഡിയങ്ങളിൽ എത്തുമ്പോഴാണ് നോർത്ത് ഈസ്റ്റിന്റെ ഈ അവസ്ഥ.

നേരത്തെ ചെന്നൈയിൻ എഫ് സിയുമായുള്ള മത്സരത്തിൽ ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളുടെ നാണക്കേട് നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയിരുന്നു. അന്ന് 3211 ആയിരുന്നു കാണികളുടെ എണ്ണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement