നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇതുവരെ ഈ സീസണിൽ നടത്തിയ ഇന്ത്യൻ താരങ്ങളുടെ ട്രാൻസ്ഫറുകൾ പുറത്തുവിട്ടു. കുറച്ചുകാലങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ ഒന്നും ഇല്ലാതിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇതുവരെ നടന്ന തങ്ങളുടെ സൈനിംഗുകളെ കുറിച്ച് ഔദ്യോഗിക കുറിപ്പികൾ പുറത്ത് വിട്ടിരുന്നില്ല. അതാണ് ഇതുവരെ നടത്തിയ സൈനിംഗ് വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കാരണം.
11 സൈനിംഗുകളാണ് നോർത്ത് ഈസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
1, കിവി സിമോമി;
ഗോകുലം എഫ് സി ഫോർവേഡായിരുന്നി കിവി സിമോമി. 22കാരനാണ്. കഴിഞ്ഞ ഐലീഗിൽ ഗോകുലത്തിനായി 11 മത്സരങ്ങളിൽ നിന്നായി 2 ഗോളുകൾ നേടിയിട്ടുണ്ട്. ഐ എസ് എൽ ക്ലബുമായി കരാറിൽ എത്തുന്ന ആദ്യത്തെ നാഗാലാൻഡ് താരമായും ഈ കരാറോടെ കിവി മാറി.
2, നിഖിൽ കദം
അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍/വിംഗര്‍ എന്നീ റോളുകളില്‍ കളിക്കാന്‍ കഴിയുന്ന നിഖില്‍ കദം കഴിഞ്ഞ ഐ ലീഗിൽ മോഹൻ ബഗാനായി മികച്ചു നിന്നിരുന്ന താരമാണ്. മഹാരാഷ്ട്ര സ്വദേശിയായ താരം മുമ്പ് ഡിഎസ്കെ ശിവജിന്‍സ്, മുംബൈ എഫ് സി എന്നീ ക്ലബ്ബുകളുടെ ജഴ്സി മുമ്പ് അണിഞ്ഞിട്ടുണ്ട്.
3, റെഡീം ത്ലാംഗ്;
23കാരനായ താരം ഷില്ലോങ്ങ് ലജോങ്ങിൽ നിന്നാണ് നോർത്ത് ഈസ്റ്റിൽ എത്തുന്നത്. റൈറ്റ് വിങ്ങറാണ്. മുമ്പും നോർത്ത് ഈസ്റ്റിനായി താരം കളിച്ചിട്ടുണ്ട്.
4, പവൻ കുമാർ (ഗോൾകീപ്പർ)
അവസാന രണ്ടു സീസണിലും ചെന്നൈയിനിൽ ആയിരുന്നു പവൻ കുമാർ. കഴിഞ്ഞ തവണ 25 ലക്ഷം രൂപയ്ക്കാണ് പവൻ കുമാറിനെ ചെന്നൈയിൻ ക്ലബ് ഡ്രാഫ്റ്റിൽ സ്വന്തമാക്കിയത്. ചെന്നൈ ഐ എസ് എൽ കിരീടം നേടിയെങ്കിലും പവൻ കുമാറിന് അവിടെ അവസരങ്ങൾ കുറവായിരുന്നു. അതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിച്ചതും.
5, പവൻ കുമാർ (ഡിഫൻഡർ)
പൂനെ സിറ്റിയിൽ നിന്നാണ് പവൻ കുമാർ നോർത്ത് ഈസ്റ്റിൽ എത്തിന്നത്. വേർസറ്റൈൽ ഡിഫൻഡറാണ്. ഡിഫംസിൽ എവിടെയും കളിക്കാൻ പവൻ കുമാറിനാകും. 23 വയസ്സാണ് താരത്തിന്. സാൽഗോക്കറിലൂടെ കളിച്ചുവന്ന താരമാണ്.
6, ഗുർവീന്ദർ സിംഗ്
ഈസ്റ്റ് ബംഗാൾ താരമായിരുന്ന ഗുർവീന്ദർ എട്ട് വർഷത്തിന് ശേഷം ഈസ്റ്റ് ബംഗാൾ വിടാൻ തീരുമാനിച്ചാണ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. നേരത്തെ ഈസ്റ്റ് ബംഗാളിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ മൂന്ന് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗുർവീന്ദർ കളിച്ചിട്ടുണ്ട്. 16 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി ഗുർവീന്ദർ അണിഞ്ഞിട്ടുണ്ട്. 2010 മുതൽ ഈസ്റ്റ് ബംഗാളിൽ ഉള്ള ഗുർവീന്ദർ ഈസ്റ്റ് ബംഗാളിനായി 160ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
7, സിമ്രൻ ജിത് സിംഗ്;
ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിന്റെ കൂടെ ആയിരുന്നു. മിനേർവ പഞ്ചാബിന്റെ കൂടെ മുമ്പ് ഐലീഗിലു കളിച്ചിട്ടുണ്ട്.
8, സത്യസെൻ സിംഗ്,
മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള സത്യസെൻ സിങ്ങിന്റെ ഒരു വർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഇത് കഴിഞ്ഞ സീസണി ഡെൽഹി ഡൈനാമോസിന് ഒപ്പമായിരുന്നു. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനായും കളിച്ചിട്ടുണ്ട്.
9, പ്രൊവറ്റ് ലക്ര:
20കാരനായ താരം ഗോകുലത്തിൽ ലെഫ്റ്റ് ബാക്കായായിരുന്നു കളിച്ചത്. 15 മത്സരങ്ങളിൽ ഗോകുലത്തിനായി കഴിഞ്ഞ സീസണിൽ ഐലീഗിൽ ഇറങ്ങിയിരുന്നു. ഐ എസ് എല്ലിൽ ലക്രയുടെ ആദ്യ ടീമാകും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കൊൽക്കത്തൻ ക്ലബായ പതചക്രയ്ക്ക് വേണ്ടിയായിരുന്നു ഇതിനു മുമ്പ് ലക്ര കളിച്ചിരുന്നത്.
10, ലാലതങ്ക
ഒരു സീസണിൽ ഐസാളിൽ ലോണടിസ്ഥാനത്തിൽ ചിലവഴിച്ച ശേഷമാണ് ലാൽതങ്ക് നോർത്ത് ഈസ്റ്റിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ഐലീഗിൽ ഐസാളിനായി 11 മത്സരങ്ങൾ കളിച്ചിരുന്നു. 1 ഗോളും താരം ഐസാളിനായി സ്കോർ ചെയ്തു.
11, ഗിരിക് കോസ്ല
മിനേർവയോടൊപ്പം കഴിഞ്ഞ സീസണിൽ ഐ ലീഗ് ചാമ്പ്യനായ താരമാണ്. മുമ്പ് സന്തോഷ് ട്രോഫിയിൽ ചണ്ഡിഗഡ് മിഡ്ഫീൽഡൈലും ഗിരിക് തിളങ്ങിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial