അശ്വിനെ ഒഴിവാക്കി കുല്‍ദീപിനു അവസരം നല്‍കരുത്: മൈക്കല്‍ ഹസ്സി

- Advertisement -

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഒരു മുന്‍ നിര സ്പിന്നറെ മാത്രമാണ് കളിപ്പിക്കുന്നതെങ്കില്‍ അത് അശ്വിന്‍ തന്നെയാകണമെന്ന് അഭിപ്രായപ്പെട്ട് മൈക്കല്‍ ഹസ്സി. കുല്‍ദീപിനെ അശ്വിനെ ഒഴിവാക്കി കളിപ്പിക്കരുതെന്നാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം പറഞ്ഞത്. കുല്‍ദീപ് മികച്ച ബൗളറാണെങ്കില്‍ അശ്വിനു പകരം ടീമില്‍ താരം കളിക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.

ടെസ്റ്റില്‍ അശ്വിന്‍ ഏറെ കാലമായി മികവ് പുലര്‍ത്തി വരികയാണ്. 300ലധികം ടെസ്റ്റ് വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. കൂടാതെ ഇംഗ്ലണ്ട് നിരയില്‍ ഒട്ടനവധി ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരുണ്ട്. അതും താരത്തിനു അനുകൂലമാണ്. കുല്‍ദീപ് പ്രായം കുറഞ്ഞ താരമാണ് ഇനിയും അവസരം ലഭിക്കും. ധൃതി കാണിച്ച് താരത്തെ അശ്വിനു പകരം കളിപ്പിക്കേണ്ടതില്ലെന്നാണ് ഹസ്സി അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement