പ്രതീക്ഷകൾ ഒന്നും ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിൽ

- Advertisement -

ഐ എസ് എല്ലിൽ പ്ലേ ഓഫ് സാധ്യതകൾ ഒക്കെ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗുവാഹത്തിയിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഒലേ ഓഫ് സാധ്യത നോർത്ത് ഈസ്റ്റിനും ഇപ്പോൾ ഇല്ല. ഇരു ടീമുകളും വിജയ വഴിയിലേക്ക് മടങ്ങി വരാൻ ആകും ഈ മത്സരത്തെ ഉപയോഗിക്കുക. അവസാന ഒമ്പതു മത്സരങ്ങളിൽ വിജയമില്ലാതെ നിൽക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

അവസാന നാലു മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് തോൽക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിൽ അവസാന മൂന്ന് മത്സരത്തിലും തോറ്റ ടീമാണ്. ഇന്ന് പല മാറ്റങ്ങളും ടീമിൽ വരുത്തി ആകും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. യുവതാരങ്ങൾക്ക് ഒക്കെ അവസരം കൊടുത്തേക്കും. നോർത്ത് ഈസ്റ്റിനെതിരെ ഉള്ള നല്ല ഹെഡ് ടു ഹെഡ് ഫോമിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.

Advertisement