നോർത്ത് ഈസ്റ്റ് വിദേശ ഡിഫൻഡർ സകറിയയെ സ്വന്തമാക്കി

20220124 184735

ആഫ്രിക്കൻ നാഷൺസ് കപ്പ് കളിക്കാനായി പോയ കമാരയ്ക്ക് പകരം ഒരു വിദേശ താരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. 35കാരനായ സെനഗൽ ഡിഫൻഡർ സകറിയ ഡിയാലോ ആണ് കമാറയ്ക്ക് പകരം നോർത്ത് ഈസ്റ്റിലേക്ക് എത്തിയത്. താരം അടുത്ത മത്സരം മുതൽ നോർത്ത് ഈസ്റ്റിന്റെ ടീമിനൊപ്പം ഉണ്ടാകും.
20220124 184818

ഫ്രാൻസിൽ ആണ് ഡിയാലോ ദീർഘകാലമായി ഫുട്ബോൾ കളിച്ചിരുന്നത്. ബ്രെസ്റ്റ് പോലുള്ള ഫ്രാൻസിലെ നല്ല ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്. താരം അമേരിക്കൻ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. അവസാനമായി കുവൈറ്റ് ക്ലബായ അൽ ശബാബിനായാണ് താരം കളിച്ചത്.

Previous articleറയൽ മാഡ്രിഡ് മത്സരം നടക്കുന്നതിന് ഇടയിൽ ബെൻസീമയുടെ വീട്ടിൽ കവർച്ച
Next articleട്രയോരെയെ സ്വന്തമാക്കാനുള്ള സ്പർസ് ശ്രമങ്ങൾ വിജയിക്കുന്നു