റയൽ മാഡ്രിഡ് മത്സരം നടക്കുന്നതിന് ഇടയിൽ ബെൻസീമയുടെ വീട്ടിൽ കവർച്ച

20220124 170015

റയൽ മാഡ്രിഡ് താരം കരീം ബെൻസീമയുടെ വീട്ടിൽ കവർച്ച. ഇന്നലെ റയൽ മാഡ്രിഡും എൽചെയും തമ്മിലുള്ള മത്സരം നടക്കുന്നതിനിടയിൽ ആയിരുന്നു കവർച്ച. കവർച്ചാ സമയത്ത് ബെൻസീമയുടെ കുടുംബവും മത്സരം കാണാൻ സ്റ്റേഡിയത്തിൽ ആയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2 വർഷം മുമ്പും ബെൻസീമയുടെ വീട്ടിൽ കവർച്ച നടന്നിരുന്നു. ആ സംഭവവുമായി ഈ പുതിയ കവർച്ചക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. അടുത്തിടെ ബാഴ്സലോണ താരങ്ങളായ അൻസു ഫതിയുടെ വീട്ടിലും ജെറാഡ് പികെയുടെ വീട്ടിലും കവർച്ച നടന്നിരുന്നു.