ട്രയോരെയെ സ്വന്തമാക്കാനുള്ള സ്പർസ് ശ്രമങ്ങൾ വിജയിക്കുന്നു

20220124 195541

ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചത് മുതൽ സ്പർസ് വോൾവ്സിന്റെ അറ്റാക്കിംഗ് താരം ട്രയോരെയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. കോണ്ടെക്ക് ഏറെ പ്രിയപ്പെട്ട താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് സ്പർസ് എത്തിയതായാണ് സൂചനകൾ. 6 മാസത്തെ ലോണിൽ ആകും താരം സ്പർസിലേക്ക് പോവുക. ലോൺ ഫീ ആയി തന്നെ വലിയ തുക സ്പർസ് നൽകേണ്ടി വരും. ഈ സീസൺ അവസാനം സ്പർസ് നാലു വർഷത്തെ കരാറിൽ ട്രയോരെയെ സ്വന്തമാക്കുകയും ചെയ്യും.
20220124 195514

ട്രയോരക്കായി സ്പർസ് 20 മില്യൺ പൗണ്ട് ഈ സീസൺ അവസാനം വോൾവ്സിൻ നൽകും എന്നാണ് റിപ്പോർട്ട്. 25 കാരനായ സ്പെയിൻകാരന് നേരത്തെ 15 മില്യൺ പൗണ്ടിന്റെ ഓഫർ നോർത്ത് ലണ്ടനുകാർ നൽകി എങ്കലും വോൾവ്സ് നിരസിച്ചിരുന്നു‌. വോൾവ്സിൽ ഇനി 18 മാസത്തെ കരാർ മാത്രമേ ട്രയോരക്ക് ശേഷിക്കുന്നുള്ളൂ.

Previous articleനോർത്ത് ഈസ്റ്റ് വിദേശ ഡിഫൻഡർ സകറിയയെ സ്വന്തമാക്കി
Next articleഒഗ്ബെചെയ്ക്ക് മുന്നിൽ ഈസ്റ്റ് ബംഗാൾ വിറച്ചു, ഹൈദരബാദ് എഫ് സി കേരള ബ്ലാസ്റ്റേഴ്സിനും മുകളിൽ