സഹൽ ഇല്ല, ഫൈനൽ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സെമി ഫൈനലിന് ഇറങ്ങുന്ന ടീമിൽ വലിയ മാറ്റം

ഐ എസ് എൽ സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0ന് വിജയിച്ചിരുന്നു. അവസാന മത്സരത്തിൽ നിന്ന് ഇന്ന് രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ട്. സഹൽ അബ്ദുൽ സമദ് ഇന്ന് സ്ക്വാഡിലേ ഇല്ല. സഹലും സാഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോൾ സന്ദീപും നിശുകുമാറും ടീമിൽ എത്തി.20220315 183445

പതിവ് ഫോർമേഷനിൽ നിന്ന് മാറ്റമുള്ള ടീമിനെ വുകമാനോവിച് അണിനിരത്തുന്നത്. ആയുശും പൂട്ടിയയും തന്നെ മധ്യനിരയിൽ തുടരുന്നു. ഡിഫൻസിൽ ഹോർമിപാം ലെസ്കോവിച് എന്നിവർക്ക് ഒപ്പം ഖാബ്രയും സന്ദീപും നിശുവും ഇറങ്ങുന്നു. ലൂണ, ഡിയസ്, വാസ്കസ് എന്നിവരാണ് അറ്റാക്കിൽ.

Kerala Blasters; Gill, Sandeep, Hormipam, Leskovic, Khabra, Nishu, Ayush, Puitea, Luna, Diaz, Vasques