ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളുകൾ, ഐസാളിന് ആദ്യ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസൺ ഐ ലീഗിൽ ആദ്യമായി ഐസാളിന് വിജയം. ഇന്ന് സുദേവയെ നേരിട്ട ഐസോൾ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം ആണ് ഐ ഐസാൾ 2-1ന് വിജയിച്ചത്. തുടക്കത്തിൽ തന്നെ ഇന്ന് സുദേവ ഇന്ന് ലീഡ് എടുത്തു. മൂന്നാം മിനുട്ടിൽ ചന്ദൻ ആണ് സുദേവക്കായി ഗോൾ നേടിയത്. ഈ ലീഡ് 90ആം മിനുട്ട് വരെ നീണ്ടു നിന്നു. അവസാനം ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളുകൾ വന്നു.

ലാലിയൻസംഗ ആണ് രണ്ട് ഗോളുകളും നേടിയത്. ഐസാളിന് ഈ വിജയത്തോടെ 5 മത്സരങ്ങളിൽ നിന്ന് 3 പോയിന്റായി. സുദേവക്ക് നാലു പോയിന്റ് ആണുള്ളത്.