“ലെഫ്റ്റ് ബാക്ക് ആയും റൈറ്റ് ബാക്കായും കളിക്കാൻ തയ്യാറാണ്” – നിശു കുമർ

Img 20201120 120331
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിൽ ഈ സീസണിൽ എത്തിയ പ്രധാന താരങ്ങളിൽ ഒന്നാണ് നിശു കുമാർ. ബെംഗളൂരു എഫ് സിക്കായി ലെഫ്റ്റ് ബാക്കിൽ മികച്ച പ്രകടനങ്ങൾ കാഴ്ചിട്ടുള്ള താരമാണ് നിശു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിലെ പ്രകടനം കൊണ്ട് ജെസ്സൽ ലെഫ്റ്റ് ബാക്ക് പൊസിഷൻ തന്റേതാക്കി മാറ്റിയിട്ടുണ്ട്. ഇത്കൊണ്ട് തന്നെ നിശുവിനെ റൈറ്റ് ബാക്കിൽ ആകും കേരള ബ്ലാസ്റ്റേഴ്സ് ഇറക്കുക. താൻ ഏതു പൊസിഷനിലും കളിക്കാൻ തയ്യാറാണ് എന്ന് നിശു കുമാർ പറഞ്ഞു.

റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും ഒരുപോലെ കളിക്കാൻ തനിക്ക് ആകും. അതുകൊണ്ട് ഏതു വശമാണ് എന്നത് പ്രശ്നമല്ല എന്ന് നിശു കുമാർ പറഞ്ഞു. ജെസ്സൽ തന്റെ സീനിയർ ആണ്. താൻ ജെസ്സലിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കുക ആണ് എന്നും നിശു കുമാർ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നത് തന്റെ സമ്മർദ്ദങ്ങൾ കൂട്ടിയിട്ടില്ല. നന്നായി പരിശീലിക്കുക ഗ്രൗണ്ടിൽ തന്റെ ഏറ്റവും മികച്ചത് നൽകുക. അത് മാത്രമാണ് ലക്ഷ്യം. നിശു പറഞ്ഞു.

Advertisement