ഇത്തവണയും ഐ എസ് എല്ലിൽ ഷൈജു ദാമോദരന്റെ കമന്ററി ഉണ്ടാകും

Img 20201120 121658
- Advertisement -

ഐ എസ് എല്ലിന്റെ ഏഴാം സീസൺ ഇന്ന് ആരംഭിക്കുകയാണ്. പതിവു പോലെ ഇത്തവണയും മലയാളികളുടെ ആവേശത്തിന് ശബ്ദം നൽകി കൊണ്ട് പ്രമുഖ കമന്റേറ്റർ ഷൈജി ദാമോദരനും ഐ എസ് എല്ലിനൊപ്പം ഉണ്ടാകും. ഷൈജു ദാമോദരൻ തന്നെയാണ് താൻ ഇത്തവണയും മലയാളം കമന്ററിയുമായി ഉണ്ടാകും എന്ന് അറിയിച്ചത്. ഏഷ്യാനറ്റ് പ്ലസിൽ ആണ് ഇത്തവണ മലയാളം കമന്ററിയോടെ ഐ എസ് എൽ പ്രക്ഷേപണം ചെയ്യുക.

ആദ്യ മത്സരം ഏഷ്യാനറ്റ് പ്ലസിലും ഏഷ്യാനെറ്റ് മൂവീസിലും തത്സമയം ഉണ്ടാകും. അടുത്ത മത്സരം മുതൽ ഏഷ്യാനെറ്റ് പ്ലസിൽ മാത്രമാകും മലയാളം കമന്ററി ഉണ്ടാവുക. ഷൈജു ദാമോദരനൊപ്പം ജോ പോൾ അഞ്ജേരി, എൻ പി പ്രദീപ് എന്നിവരൊക്കെയും ഈ സീസണിൽ കമന്ററി ബോക്സിൽ ഉണ്ടാകും.

Advertisement