തോറ്റിട്ടും മികച്ച ഗോളിനുള്ള പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ

- Advertisement -

കഴിഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ രണ്ടു ഗോൾ വഴങ്ങി തോറ്റെങ്കിലും ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഗോൾ കണ്ടെത്താനുള്ള പട്ടികയിൽ ഇടം പിടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ മറ്റേ പോപ്ലാറ്റ്‌നിക് നേടിയ ഗോളാണ് പട്ടികയിൽ ഇടം പിടിച്ചത്. വോട്ടിങ് പുരോഗമിക്കുമ്പോൾ 67 ശതമാനത്തിൽ കൂടുതൽ വോട്ടുകളുമായി പോപ്ലാറ്റിനികിന്റെ ഗോളാണ് മുന്നിട്ടു നിൽക്കുന്നത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും അതൊന്നും വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് വേണം കരുതാൻ.

മത്സരത്തിൽ നോർത്ത് ഈസ്റ്റിന്റെ വിജയ ഗോൾ നേടിയ ജുവാൻ മാസ്കിയയുടെ ഗോളാണ് രണ്ടാം രണ്ടാം സ്ഥാനത്ത് ഉള്ളത്. 18 ശതമാനം വോട്ട് നേടിയാണ് താരത്തിന്റെ ഗോൾ രണ്ടാം സ്ഥാനത്ത് ഉള്ളത്. ഇവരെ കൂടാതെ ബെംഗളൂരുവിന്റെ രാഹുൽ ബേകെ, ജാംഷഡ്‌പൂരിന്റെ പാബ്ലോ മോർഗാഡോ പൂനെ സിറ്റിയുടെ ഡിയേഗോ കാർലോസ് എന്നിവരാണ് പട്ടികയിൽ ഉള്ള മറ്റു താരങ്ങൾ.

Advertisement