കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ഇന്ത്യൻ ആരോസ്

Jyotish

കേരള ബ്ലാസ്റ്റേഴ്സിനെ പ്രീ സീസൺ മത്സരത്തിൽ സമനിലയിൽ തളച്ച് ഇന്ത്യൻ U18 നിരയായ ഇന്ത്യൻ ആരോസ്. കലൂരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ച് മടങ്ങി ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ആരോസും. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബചെയാണ് ഗോളടിച്ചത്. ഇന്ത്യൻ യുവനിരക്ക് വേണ്ടി ഗോളടിച്ചത് ലാൽ ആണ്. ബ്ലാസ്റ്റേഴ്സ് താരം ഹക്കുവിന്റെ പിഴവ് മുതലെടുത്താണ് ലാൽ ആരോസിന് വേണ്ടി സ്കോർ ചെയ്തത്. വിക്രമാണ് ആരോസിന്റെ ഗോളിന് വഴിയൊരുക്കിയത്.

യുഎഇയിൽ പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിന് ശേഷം തിരികെ കൊച്ചിയിലേക്ക് എത്തി. ബ്ലാസ്റ്റേഴ്സ് ടീമീനും കോച്ചിനും ഏറ്റ ദുരനുഭവത്തെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പ്രീ സീസൺ ആരംഭിച്ചത്. കർണാടക ക്ലബ്ബായ സൗത്ത് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്.

പിന്നീട് ഐ ലീഗ് ക്ലബ്ബായ റയൽ കാശ്മീരിനോട് ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞു. സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനോട് പൊരുതി 3-2 ന്റെ ജയം നേടാൻ ഷറ്റോരിയുടെ ബ്ലാസ്റ്റേഴ്സിനായിരുന്നു. ഒക്ടോബർ 20 ആണ് ഐഎസ്എൽ ആരംഭിക്കുക. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എടികെയാണ്.

കേരള ബ്ലാസ്റ്റേഴ്സ് :

രഹ്നേഷ്, റാകിപ്, ഹക്കു, ജൈറോ, ജെസ്സെൽ, ജെയ്ക്സൺ, മൗസ്തഫ, രാഹുൽ, മാരിയോ, നർസാരി, മെസ്സി