തോറ്റത് മികച്ച ടീമുകളോട് മാത്രം എന്ന ന്യായവുമായി ജെയിംസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ പരാജയം അത്ര കാര്യമായി എടുക്കേണ്ടതില്ലെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ്. തോറ്റത് മികച്ച ടീമിനോടാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ രണ്ട് പരാജയങ്ങളും ലീഗിലെ മികച്ച രണ്ടു ടീമുകളോടാണ്. അതുകൊണ്ട് അത് പെട്ടെന്ന് അംഗീകരിക്കാൻ ആകുന്നു എന്നും ജെയിംസ് പറഞ്ഞു. സ്വന്തം ടീം മികച്ചതല്ല എന്ന് പരിശീലകൻ തന്നെ പറയുന്നത് പോലെയാണ് ഈ വാക്കുകൾ തോന്നിപ്പിച്ചത്.

ഇന്നലത്തെ ഫലത്തിൽ സങ്കടമുണ്ട് എന്ന് ജെയിംസ് പറഞ്ഞു‌. മികച്ച ടീമുകൾക്ക് എതിരായി ഇറങ്ങുമ്പോൾ നമ്മളും മികച്ച കളി കളിക്കേണ്ടതുണ്ട് അതിന് നമ്മുക്ക് ആയില്ല എന്നും ജെയിംസ് പറഞ്ഞു. ഇന്നലെ ആദ്യ പകുതിയിൽ ഗോവയ്ക്കൊപ്പം നിക്കുന്ന കളി ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചിരുന്നു എന്നും രണ്ടാം പകുതിയിലാണ് കഷ്ടപ്പെട്ടത് എന്നും ജെയിംസ് പറഞ്ഞു. സീസണിൽ ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഒരു ജയം മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനുള്ളൂ.