സൂപ്പർ ലീഗ് വിവാദം: പ്രതിഷേധവുമായി ബൊറൂസിയ ഡോർട്ട്മുണ്ട് ആരാധകർ

- Advertisement -

സൂപ്പർ ലീഗ് വിവാദത്തിൽ പ്രതിഷേധവുമായി ബൊറൂസിയ ഡോർട്ട്മുണ്ട് ആരാധകർ. ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന ജർമ്മൻ ക്ലാസിക്കോയിലായിരുന്നു സൂപ്പർ ലീഗിനെതിരെ ഡോർട്ട്മുണ്ട് ആരാധകർ ബാനർ ഉയർത്തിയത്. എതിരാളികളായ ബയേൺ അടക്കമുള്ള എലൈറ്റ് യൂറോപ്പ്യൻ ടീമുകൾ ലീഗ് വിട്ട് പുതിയൊരു സൂപ്പർ ലീഗ് തുടങ്ങാൻ പദ്ധതിയിട്ടെന്നുള്ള വാർത്ത ഫുട്ബോൾ ലീക്ക്സ് പുറത്ത് വിട്ടിരുന്നു.

ഡോർട്ട്മുണ്ട് സൂപ്പർ ലീഗിന്റെ ഭാഗമാകില്ല നോ റ്റു സൂപ്പർ ലീഗ് എന്നെഴുതിയ ബാനർ ആണ് ദേർ ക്ലാസ്സിക്കറിൽ ഡോർട്ട്മുണ്ട് ആരാധകർ ഉയർത്തിയത്. ജർമ്മൻ ക്ലാസിക്കോയിൽ ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബൊറൂസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തി. ഈ തകർപ്പൻ വിജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ ഏഴു ഗോൾ ലീഡാണ് ബയേണിനെതിരെ ഡോർട്ട്മുണ്ട് നേടിയത്.

Advertisement