റെക്കോർഡ് നേട്ടത്തിൽ ജിങ്കനെ അനുമോദിച്ച് ഇയാൻ ഹ്യൂം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് സ്വന്തമാക്കിയ ജിങ്കാൻ അനുമോദിച്ച് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും ഇപ്പോൾ പൂനെ സിറ്റിയുടെ താരവുമായ ഇയാൻ ഹ്യൂം. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇയാൻ ഹ്യൂം ജിങ്കനെ അഭിനന്ദിച്ചത്. മത്സരത്തിൽ ജയിക്കാനായില്ലെങ്കിലും റെക്കോർഡ് സൃഷ്ട്ടിച്ചതിൽ താൻ സന്തോഷവാണെന്നാണ് ഇയാൻ ഹ്യൂം പറഞ്ഞത്.

മുംബൈ സിറ്റിക്കെതിരായ മത്സരം സന്ദേശ് ജിങ്കൻറെ ഇന്ത്യൻ സൂപ്പർ ലീഗിലെ 60മത്തെ മത്സരമായിരുന്നു. 59 മത്സരങ്ങൾ കളിച്ച ഇയാൻ ഹ്യൂമിന്റെ റെക്കോർഡാണ് ജിങ്കൻ മറികടന്നത്. സന്ദേശ് ജിങ്കൻ കളിച്ച 60 മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് ആണെന്ന പ്രേത്യേകതയുമുണ്ട്.

മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ റെക്കോർഡ് സൃഷ്ടിച്ചെങ്കിലും മത്സരത്തിൽ ജയിക്കാൻ ജിങ്കനും കേരള ബ്ലാസ്റ്റേഴ്സിനും കഴിഞ്ഞിരുന്നില്ല. നർസരിയുടെ ആദ്യ പകുതിയിൽ മുൻപിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇഞ്ചുറി ടൈമിൽ പ്രാഞ്ചലിന്റെ വണ്ടർ ഗോളിൽ സമനില വഴങ്ങുകയായിരുന്നു.

Advertisement