ചൈനീസ് തായ്പേയ് ഓപ്പണില്‍ നിന്ന് പുറത്തായി അജയ് ജയറാം

Sports Correspondent

ചൈനീസ് തായ്‍പേയ് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടാണ് അജയ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായത്. മലേഷ്യയുടെ സീ ജിയ ലീ ആണ് നേരിട്ടുള്ള ഗെയിമുകളില്‍ ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.

സ്കോര്‍: 16-21, 9-21.