ചെന്നൈയിന്റെ വിശ്വസ്ഥൻ ക്ലബ് വിട്ടു

- Advertisement -

ചെന്നൈയിൻ ഡിഫൻസിന്റെ മുഖമായിരുന്നു ഇനിഗോ കാൽഡറോൺ ക്ലബ് വിടാൻ തീരുമാനിച്ചു. ടീമുമായി നടത്തിയ ചർച്ചക്ക് ഒടുവിലാണ് ക്ലബും ഇന്ത്യയും വിടാൻ ഇനിഗോ തീരുമാനിച്ചത്. ചെന്നൈയിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇനിഗോ കാൽഡറോൺ പ്രായം ഏറെ ആയിട്ടും ചെന്നൈയിൻ ഡിഫൻസിൽ തുടരാം തീരുമാനിച്ചതായിരുന്നു. എന്നാൽ ഈ സീസണിൽ ചെന്നൈയിൻ പഴയ ചെന്നൈയിനേ ആയിരുന്നില്ല.

37കാരനായ ഇനിഗോ ഉള്ളപ്പെട്ട ചെന്നൈയിൻ കഴിഞ്ഞ തവണ ഐ എസ് എൽ കിരീടം ഉയർത്തിയിരുന്നു. സ്പാനിഷ് താരമായ ഇനിഗോ ചെന്നൈയിനായി കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനം താരത്തിന് ഫിറ്റസ്റ്റ് പ്ലയർ ഓഫ് ദി ലീഗ് അവാർഡ് നേടിക്കൊടുത്തിരുന്നു. ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണിൽ ആറു വർഷത്തോളം റൈറ്റ് ബാക്കായിരുന്നു കാൽഡറോൺ. ഐ എസ് എല്ലിൽ ഇതുവരെ മുപ്പതോളം മത്സരങ്ങൾ കാൽഡറോൺ കളിച്ചിട്ടുണ്ട്. ചെന്നൈയിനായി കഴിഞ്ഞ സീസണിൽ മൂന്ന് ഗോളുകളും ഈ ഡിഫൻഡർ നേടിയിരുന്നു.

Advertisement