ബെംഗളൂരുവിന് നോർത്ത് ഈസ്റ്റ്, ഗോവയ്ക്ക് മുംബൈ, ഐ എസ് എൽ സെമി തീരുമാനമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ കൊല്ലത്തെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനലുകൾ തീരുമാനമായി. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനോട് വിജയിക്കാൻ നോർത്ത് ഈസ്റ്റിന് കഴിയാതിരുന്നതോടെ ആദ്യ നാലു സ്ഥാനങ്ങളും തീരുമാനമായി. ബെംഗളൂരു എഫ് സി ഒന്നാം സ്ഥാനത്തും എഫ് സി ഗോവ രണ്ടാമതും ഫിനിഷ് ചെയ്തു. ഇരു ടീമുകൾക്കും 34 പോയന്റ് വീതമാണുള്ളത്.

30 പോയന്റുമായു മുംബൈ സിറ്റി ആണ് മൂന്നാമതുള്ളത്. ഒരു മത്സരം കൂടി ശേഷിക്കുന്നത് കൊണ്ട് മുംബൈ സിറ്റിക്ക് 33 പോയന്റ് വരെ എത്താം. 29 പോയന്റാണ് നാലാമതുള്ള നോർത്ത് ഈസ്റ്റിനുള്ളത്.

സെമി ഫൈനൽ മത്സരങ്ങളുടെ ആദ്യ പാദം 8,9 തിയ്യതികളിലും രണ്ടാം പാദം 11,12 തിയ്യതികളിലും ആണ് നടക്കുക. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ് സി നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെയും, പോയന്റ് പട്ടികയിൽ രണ്ടാമത് ഫിനിഷ് ചെയ്ത ഗോവ മൂന്നാം സ്ഥാനത്ത് ഉള്ള മുംബൈ സിറ്റിയെയും സെമി ഫൈനലിൽ നേരിടും.

മുംബൈയിലെ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ച് ആകും ഫൈനൽ നടക്കുക. മാർച്ച് 17നാണ് ഫൈനൽ.