നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ബെംഗളൂരു വീണ്ടും ഒന്നാമത്

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് വിജയം. കഴിഞ്ഞ മത്സരത്തിലേറ്റ പരാജയം മറികടക്കാൻ ഉറപ്പിച്ച് ഇറങ്ങിയ ബെംഗളൂരു എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയിച്ചത്. ഗുവാഹത്തിയിൽ വെച്ചായിരുന്നു മത്സരം നടന്നത്. പക്ഷെ നോർത്ത് ഈസ്റ്റിന് അവരുടെ ഹോമാണെന്നത് മുതലെടുക്കാൻ ആയില്ല. നോർത്ത് ഈസ്റ്റിന് അവസാന ആറു മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് നേടാനായത്.

രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്. ആദ്യം 68ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ. സുനിൽ ഛേത്രിയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. കളിയുടെ 81ആം മിനുട്ടിൽ സെറാൻ ആണ് ബെംഗളൂരു എഫ് സിയുടെ രണ്ടാം ഗോൾ നേടിയത്. ഒമ്പതു മത്സരങ്ങളിൽ 16 പോയന്റുമായി ബെംഗളൂരു എഫ് സി ലീഗിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി.

Previous article400 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് വിരാട് കോഹ്‌ലി
Next articleകുൽദീപിന് വീണ്ടും ഹാട്രിക്ക്, രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ താരം