400 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് വിരാട് കോഹ്‌ലി

Photo: twitter/@BCCI

400 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് ഇറങ്ങിയതോടെയാണ് ഈ നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന 44മത്തെ താരമാണ് വിരാട് കോഹ്‌ലി.

ഇന്നത്തെ മത്സരം വിരാട് കോഹ്‌ലിയുടെ 241മത്തെ ഏകദിന മത്സരമായിരുന്നു. വിരാട് കോഹ്‌ലി 84 ടെസ്റ്റ് മത്സരങ്ങളും 75 ടി20 മത്സരങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യക്കാരുടെ പട്ടികയിൽ വിരാട് കോഹ്‌ലി എട്ടാം സ്ഥാനത്താണ്. 664 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ താരം.

Previous articleകേരള പ്രീമിയർ ലീഗ്, ഗോൾഡൻ ത്രഡ്സ് കോവളം പോരാട്ടം സമനിലയിൽ
Next articleനോർത്ത് ഈസ്റ്റിനെ വീഴ്ത്തി ബെംഗളൂരു വീണ്ടും ഒന്നാമത്