യുവതാരം നരേന്ദർ ഗലോട്ടിനെ ഒഡീഷ സ്വന്തമാക്കി

Newsroom

യുവതാരം നരേന്ദർ ഗലോട്ടിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 2025 മെയ് വരെയുള്ള കരാറിലാണ് നരേന്ദർ ഗലോട്ടിനെ ഒഡീഷ സ്വന്തമാക്കിയത്‌‌. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് നരേന്ദർ വളർന്നു വന്നത്., ആദ്യം മിഡ്ഫീൽഡറായാണ് കളിച്ചത് എങ്കിലും പിന്നീട് സെന്റർ ബാക്ക് ആയി മാറിയ ഗഹ്ലോട്ട് ആ റോളിൽ മികവ് പുലർത്തുകയും ക്രമേണ രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായി വളരുകയും ചെയ്തു.

https://twitter.com/OdishaFC/status/1531898382037708802?t=sKc46d3TAl3dthLdxFW_bg&s=1920220601 135354

ഇന്ത്യൻ ആരോസിനായി കളിച്ചിട്ടുള്ള നരേന്ദർ കഴിഞ്ഞ വർഷം ഇന്ത്യൻ ഫുട്ബോൾ ടീമിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. താരം ജംഷദ്പൂർ എഫ് സിയിൽ കഴിഞ്ഞ സീസണിൽ 11 മത്സരങ്ങൾ കളിച്ചിരുന്നു. ഇതുവരെ ജംഷദ്പൂരിനായി 36 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.