വിജയമില്ലാതെ ഈസ്റ്റ് ബംഗാളും മുംബൈ സിറ്റിയും

Newsroom

20220107 214033

ഐ എസ് എല്ലിൽ ഈസ്റ്റ് ബംഗാളിന്റെയും മുംബൈ സിറ്റിയുടെയും മോശം ഫോം തുടരുന്നു. ഇരു ടീമുകൾക്കും ഇന്ന് ഗോൾ നേടാൻ ആയില്ല. നല്ല അവസരങ്ങളും കുറവായുരുന്നു. മുംബൈ സിറ്റി രണ്ടാം പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അതും ലക്ഷ്യത്തിൽ എത്തിയില്ല. ഈസ്റ്റ് ബംഗാളിന്റെ വിജയമില്ലാത്ത ഈ സീസണിലെ 10ആം മത്സരമാണിത്‌. മുംബൈ സിറ്റിക്ക് വിജയമില്ലാത്ത നാലാം മത്സരവും.

ഈ കളി സമനില ആയെങ്കിലും മുംബൈ സിറ്റി ഇപ്പോൾ 17 പോയിന്റുമായി ലീഗിൽ ഒന്നാമതാണ്. ഈസ്റ്റ് ബംഗാൾ ആകട്ടെ ലീഗിൽ ആറ് പോയിന്റുമായി അവസാന സ്ഥാനത്തും നിൽക്കുന്നു.