മുംബൈ സിറ്റി പുതിയ സീസണു വേണ്ടി ഒരു വിദേശ താരത്തെ കൂടെ സൈൻ ചെയ്തു. ടുണീഷ്യൻ താരമായ മുഹമ്മദ് ലാർബി ആണ് മുംബൈ സിറ്റിയിൽ എത്തിയിരിക്കുന്നത്. താരം ഒരു വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചു. അറ്റാക്കിംഗ് മിഡ്ഫീൽഡറാണ് മുഹമ്മദ് ലാർബി. 32കാരനായ താരം ടുണീഷ്യൻ ക്ലബായ ഇ എസ് ടുണിസിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
ലാർബി സംസുൻപോർ, ഗസലെക് അജാസിയോ, ടൂർസ് തുടങ്ങി നിരവധി ക്ലബുകൾക്കായി ബൂട്ടു കെട്ടിയിട്ടുണ്ട്. ടുണീഷ്യൻ ദേശീയ ടീമിനു വേണ്ടിയും മുഹമ്മദ് ലാർബി കളിച്ചിട്ടുണ്ട്. ലാർബി മുംബൈ സിറ്റിയിൽ കളിക്കുന്ന രണ്ടാമത്തെ ടുണീഷ്യൻ താരമാണ്. നേരത്തെ അമിനെ ചേർമിതിയെയും മുംബൈ സിറ്റി സൈൻ ചെയ്തിരുന്നു.