മുംബൈയിൽ പൊരുതിയിട്ടും നിരാശ, കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ പരാജയം

Newsroom

Picsart 23 10 08 22 01 17 978
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈയിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഇന്ന് ലീഗിലെ ആദ്യ എവേ മത്സരത്തിൽ മുംബൈ സിറ്റിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ പരാജയമാണിത്. കേരള ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ആണ് ഗോൾ നേടിയത്. മുംബൈ സിറ്റിക്ക് ആയി ഡിയസും അപുയിയയും ഗോൾ നേടി.

കേരള 23 10 08 21 40 52 297

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ ഡാനിഷ് ഫാറൂഖിന്റെ ഒരു ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ ഗോളിന് അടുത്ത് എത്തിച്ചു. 11ആം മിനുട്ടിൽ ലൂണയുടെ ഒരു ക്രോസ് നല്ല അവസരമായി മാറി പക്ഷെ ഡെയ്സുകെയ്ക്ക് അത് കണക്റ്റ് ചെയ്യാൻ ആയില്ല. ദിമിയുടെ ഒരു ലോംഗ് റേഞ്ച് എഫേർടും ആദ്യ പകുതിയിൽ കാണാൻ ആയി.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഡിയസിലൂടെ മുംബൈ സിറ്റി ലീഡ് എടുത്തു. ഡിഫൻസീവ് പിഴവിൽ നിന്നായിരുന്നു ആ ഗോൾ. ഇതോടെ ആദ്യ പകുതി മുംബൈക്ക് അനുകൂലമായി 1-0 എന്ന സ്കോറിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുത ആക്രമിക്കാൻ ശ്രമിച്ചു. 57ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന സന്ദീപിന്റെ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്സിന് സമനില നൽകി. സ്കോർ 1-1

Picsart 23 10 08 20 54 05 038

66ആം മിനുട്ടിൽ അപുയിയയിലൂടെ മുംബൈ സിറ്റി വീണ്ടും ലീഡ് എടുത്തു. സ്കോർ 2-1. ഇതിനു ശേഷം ബ്ലാസ്റ്റേഴ്സ് ഐമനെയും പെപ്രയെയും കളത്തിൽ എത്തിച്ച് സമനില കണ്ടെത്താനായി ശ്രമിച്ചു. 78ആം മിനുട്ടിൽ പെപ്രയുടെ ഹെഡർ ചെറിയ വ്യത്യാസത്തിലണ് പുറത്തേക്ക് പോയത്.

കേരള ബ്ലാസ്റ്റേഴ്സ് അവസാനം വരെ പൊരുതി നോക്കി എങ്കിലും സമനില ഗോൾ മാത്രം വന്നില്ല. അവസാനം ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിഞ്ചിചും മുംബൈ സിറ്റിയുടെ വാൻ നീഫും ചുവപ്പ് കണ്ട് പുറത്ത് പോയി.

ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി നാലാമതായി നിൽക്കുകയാണ്‌. 7 പോയിന്റുള്ള മുംബൈ സിറ്റി രണ്ടാമതും നിൽക്കുന്നു.