കിരീടം നിലനിർത്താനായുള്ള മുംബൈ പോരാട്ടം ഇന്ന് മുതൽ

Img 20211122 064928

നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി അവരുടെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഇന്ന് ആരംഭിക്കും. എഫ്‌സി ഗോവയ്‌ക്കെതിരെ ആണ് തിങ്കളാഴ്ച മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് മുംബൈ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ വിജയികളായ സ്ക്വാഡിൽ നിന്ന് ചില പ്രധാന കളിക്കാരെ നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും ലീഗിലെ ഏറ്റവും വലിയ സ്ക്വാഡുമായാണ് മുംബൈ വരുന്നത്.

കോച്ച് ഫെറാൻഡോയുടെ കീഴിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ അത് ആവർത്തിക്കാൻ ആകും ഇന്ന് ശ്രമിക്കുക. സ്ക്വാഡിലെ ഭൂരിഭാഗം താരങ്ങളെയും നിലനിർത്തിയ ഗോവ മികച്ച പ്രീസീസൺ കഴിഞ്ഞാണ് ലീഗിന് എത്തുന്നത്. പ്രീസീസൺ സമയത്ത് ഡ്യൂറണ്ട് കപ്പ് നേടാൻ ഗോവയ്ക്ക് ആയിരുന്നു. മലയാളി യുവതാരങ്ങളായ നെമിൽ, ക്രിസ്റ്റി എന്നിവർ എഫ് സി ഗോവയ്ക്ക് ഒപ്പം ഉണ്ട്.

മൊറോക്കൻ പ്ലേമേക്കർ ഹ്യൂഗോ ബൗമസ്, സ്‌ട്രൈക്കർമാരായ ബാർത്തലോമിയോ ഒഗ്‌ബെച്ചെ, ആദം ലെ ഫോണ്ട്രെ എന്നിവരെല്ലാം കഴിഞ്ഞ സീസൺ അവസാനത്തോടെ മുംബൈ വിട്ടിരുന്നു. എന്ന കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബൂട്ട് ജേതാവ് ഇഗോർ അംഗുലോയെയെയും ഓസ്‌ട്രേലിയൻ മിഡ്‌ഫീൽഡർ ബ്രാഡ് ഇൻമാനെയും സ്വന്തമാക്കിയ മുംബൈക്ക് ഈ സീസണിലും കിരീടം നേടാൻ ആകും എന്നുള്ള പ്രതീക്ഷയുണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം

Previous articleആദ്യ ദിവസം ശ്രീലങ്ക കരുതുറ്റ നിലയിൽ, കരുണാരത്നേയ്ക്ക് ശതകം
Next article‘റിഹ്ല’ ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന പന്തിന് പേരായി