മുംബൈ സിറ്റിക്ക് ആശംസകളുമായി പെപ് ഗ്വാർഡിയോളയും അഗ്വേറോയും

20201121 165314
- Advertisement -

ഇന്ന് ഐ എസ് എൽ സീസണിലെ അവരുടെ ആദ്യ മത്സരത്തിനായി ഇറങ്ങുന്ന മുംബൈ സിറ്റിക്ക് ആശംസകൾ നേർന്ന് ഫുട്ബോൾ ലോകത്തെ പ്രമുഖർ. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയും മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ ഗോൾ സ്കോറർ ആയ അഗ്വേറോയും ആണ് മുംബൈ സിറ്റിക്ക് ആശംസകൾ നേർന്നത്. ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്ക് എല്ലാ വിധ വിജയാശംസകളും ഇരുവരും നേർന്നു‌.

സൊറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ക്ലബുകളാണ് മാഞ്ചസ്റ്റർ സിറ്റിയും മുംബൈ സിറ്റിയും. മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല സിറ്റി ഗ്രൂപ്പിലെ മറ്റു ക്ലബുകളുടെ ഭാഗമായവരും മുംബൈ സിറ്റിക്ക് ആശംസയുമായി എത്തി. ഇന്ന് നോർത്ത് ഈസ്റ്റിനെ ആണ് മുംബൈ സിറ്റി ആദ്യ മത്സരത്തിൽ നേരിടുന്നത്.

Advertisement