മുൻ ആഴ്സണൽ താരം ജോൺ ടൊറാൽ മുംബൈ സിറ്റിയിലേക്ക് എത്തുന്നു. മുംബൈ സിറ്റി താരത്തെ സൈൻ ചെയ്യുന്നതിന് അടുത്തെത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ജോൺ ടൊറാലും മുംബൈ സിറ്റിയും തമ്മിൽ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി കരാർ ഒപ്പുവയ്ക്കുക മാത്രമേ വേണ്ടൂ. 29കാരനായ താരം അവസാനമായി ഗ്രീക്ക് ക്ലബ്ബായ OFIയിലാണ് കളിച്ചത്.
ബാഴ്സലോണയുടെയും ആർസണലിന്റെയും യൂത്ത് ടീമിലൂടെ വളർന്നുവന്ന താരം ബാഴ്സലോണ അക്കാദമിയിൽ 2003 മുതൽ 2011 വരെ ഉണ്ടായിരുന്നു. പിന്നീട് 2011ൽ യൂത്ത് ടീമിലേക്ക് എത്തിയ ടൊറാൽ അവിടെ ആറു വർഷങ്ങളോളം താരം ചെലവഴിച്ചു. ആഴ്സണലിന് ആയി സീനിയർ അരങ്ങേറ്റം നടത്തിയില്ല എങ്കിലും ആഴ്സണൽ ഒരുകാലത്ത് പ്രതീക്ഷയോടെ കണ്ട താരമായിരുന്നു.
പിന്നീട് ഇംഗ്ലീഷ് ക്ലബ്ബുകൾ ആയ ബ്രെന്റ്ഫോർഡ്, ബെർമിങ്ഹാം സിറ്റി, ഹൾ സിറ്റി എന്നിവർക്കായി കളിച്ചു. സ്പാനിഷ് ക്ലബ്ബായ ഗ്രാനഡക്ക് വേണ്ടിയും സ്കോട്ട് ക്ലബ് ആയ റൈഞ്ചേഴ്സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2017ൽ മാത്രമാണ് താരം ആഴ്സണൽ വിട്ടത്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരം മുംബൈ സിറ്റിയുടെ കിരീടം പ്രതീക്ഷകൾക്ക് വലിയ കരുത്താകും എന്ന ക്ലബ് പ്രതീക്ഷിക്കുന്നു