പ്രായം തെറ്റായി കാണിച്ചു എന്നതിന് വിലക്ക് നേരിടുകയായിരുന്ന ഗൗരവ് മുഖിക്ക് ഇനി വീണ്ടും ഐ എസ് എല്ലിൽ കളിക്കാം. ജംഷദ്പൂർ താരമായിരുന്ന ഗൗരവ് മുഖിയെ നേരത്തെ ആറു മാസത്തേക്ക് എ ഐ എഫ് എഫ് വിലക്കിയിരുന്നു. ഇപ്പോൾ ആ വിലക്കിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. താരത്തിന് വീണ്ടും എ ഐ എഫ് എഫ് നടത്തുന്ന മത്സരങ്ങളിൽ കളിക്കാം.
കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയും ജംഷദ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഗൗരവ് മുഖി പ്രായത്തിന്റെ പേരിൽ വിവാദത്തിൽ പെട്ടത്. ഐ എസ് എൽ റെക്കോർഡ് പ്രകാരം 16 വയസ്സായിരുന്നു ഗൗരവ് മുഖിക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത് ഗൗരവ് മുഖിയെ ഐ എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ആക്കൊയിരുന്നു. എന്നാൽ ഗൗരവ് മുഖിയുടെ ജനന വർഷം 2002 അല്ല 1999ൽ ആണ് എന്നാൽ മറ്റു രേഖകളിൽ നിന്ന് വ്യക്തമായിരുന്നു. താരത്തിന്റെ വിലക്കു തീർന്നു എങ്കിലും താരം എവിടെ കളിക്കും എന്ന് വ്യക്തമല്ല. ജംഷദ്പൂർ എഫ് സി ഗൗരവ് മുഖിയെ റിലീസ് ചെയ്തതായാണ് വാർത്തകൾ.