ജെയിംസ് ഗോളടി തുടരുന്നു, വെയിൽസിനെ ജയിപ്പിച്ച് യുവതാരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഡാനിയൽ ജെയിംസ് തന്റെ ഫോം രാജ്യത്തിന്റെ ജേഴ്സിയിലും തുടരുകയാണ്. ഇന്ന് യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ബെലാറസിനെ നേരിട്ട വെയിൽസ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ആ ഒരു ഗോൾ നേടിയത് ജെയിംസ് ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ മൂന്ന് പ്രീമിയർ ലീഗ് ഗോളുകൾ ഇതിനകം തന്നെ നേടിയ താരമാണ് ജെയിംസ്.

ഇന്ന് വെയിൽസൊനു വേണ്ടി നേടിയ ഗോൾ സുന്ദരമായിരുന്നു. ഇടതു വിങ്ങിൽ നിന്ന് കട്ട് ചെയ്ത് ബോക്സിലേക്ക് കയറിയ ജെയിംസ് ഒരു ഗംഭീര ഫിനിഷിലൂടെ വെയിൽസിനെ മുന്നിൽ എത്തിക്കുകയായിരുന്നു. ബെയിൽ ബെഞ്ചിൽ ആയിരുന്ന മത്സരത്തിൽ ജെയിംസിന്റെ ഗോൾ തന്നെ വിജയ ഗോളായി മാറുകയായിരുന്നു. ഗ്രൂപ്പ് ഇയിൽ ഉള്ള വെയിൽസിന്റെ രണ്ടാം വിജയം മാത്രമാണിത്.