കോവിഡ് വ്യാപനം, മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചു

Img 20220115 114545

ഇന്ന് ഫത്തോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചതായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അറിയിച്ചു. കോവിഡ് കാരണം രണ്ട് ടീമുകളും പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ ആണ് ഈ തീരുമാനം.
20220114 114207

ഓരോ മത്സരത്തിലും ഒരു ടീമിനെ ഫീൽഡ് ചെയ്യാനുള്ള ക്ലബ്ബുകളുടെ മിനിമം താരങ്ങൾ ടീമുകളിൽ ഇല്ലാത്തത് ആണ് ഐ എസ് എല്ലിനെ ഈ തീരുമാനത്തിന് നിർബന്ധിതരാക്കിയത്. എ ടി കെ മോഹൻ ബഗാൻ അവസാന ഒരാഴ്ചയിൽ അധികമായി പരിശീലനം നടത്തിയിട്ടില്ല. ബെംഗളൂരു എഫ് സി അവസാന മത്സരം മുതൽ ഐസൊലേഷനിലും ആണ്. ഈ മത്സരം മാത്രമല്ല ലീഗ് തന്നെ തൽക്കാലം നിർത്തിവെക്കാൻ ആണ് ഇപ്പോൾ ആലോചനകൾ നടക്കുന്നത്. ഐ എസ് എല്ലിലെ ഭൂരിഭാഗം ക്ലബുകളും ഇപ്പോൾ ഐസൊലേഷനിൽ ആണ്.

Previous articleഓസ്ട്രേലിയയെ 300 കടത്തി നഥാന്‍ ലയൺ, ഹോബാര്‍ട്ടിൽ ഓള്‍ഔട്ട് ആയി ആതിഥേയര്‍
Next articleമോഹൻ ബഗാന് മാത്രം ഒരു നിയമമോ! “ഐ എസ് എൽ അവസാനിച്ചാൽ മതിയെന്നാണ് താരങ്ങൾ ആഗ്രഹിക്കുന്നത്” ആഞ്ഞടിച്ച് എഡു ബേഡിയ